‘ യുട്യൂബ് നോക്കി പ്രസവം നടത്തുമെന്ന് പറഞ്ഞു‘; മരിച്ച യുവതിയുടെ ഭർത്താവിനെതിരെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: തിരുവനന്തപുരം കാരയ്ക്കാ മണ്ഢപത്ത് പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിന് നേമം പോലീസാണ് കേസെടുത്തത്, സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷമീനയുടെ ഭർത്താവ് നയാസിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിക്കാൻ നയാസ് ഷമീനയെ നിർബന്ധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത് സാധൂകരിക്കുന്ന മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് നേമം പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആവശ്യമായ സമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭർത്താവ് ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. അക്യുപങ്ച്ചർ ചികിത്സ രീതിയിലൂടെ വീട്ടിൽ തന്നെ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
പോലീസും ആശവർക്കർമാരും യുവതിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭർത്താവ് നിയാസ് അതിന് തയ്യാറായില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടവരോട് ഇയാൾ തട്ടിക്കയറി. ഷമീനയുടെ കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയനായിരുന്നു.
അയല്‍വാസിയുമായി സംസാരിക്കുന്നത് നിയാസിന് ഇഷ്ടമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്റെ ഭാര്യയെ എനിക്ക് നോക്കാന്‍ അറിയാം അയല്‍വാസികള്‍ നോക്കേണ്ട എന്നാണ് ഇയാള്‍ പറഞ്ഞതെന്നും. ആശാവര്‍ക്കര്‍മാരോടും കൗണ്‍സിലര്‍മാരോടുമൊക്കെ ഇങ്ങനെ തന്നെയാണ് പറഞ്ഞത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്റെ ഭാര്യയെ നോക്കാന്‍ എനിക്ക് നോക്കാന്‍ അറിയാമെന്നാണ് പറഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു.
ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയൻ ആയതിനാൽ പല തവണ അപകട മുന്നറിയിപ്പ് നൽകിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് വാർഡ് കൗൺസിലർ ദീപിക പറഞ്ഞു. യുട്യൂബ് നോക്കി സാധാരണ പ്രവസം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക പറഞ്ഞു. മനോരമോ ന്യൂസിനോടാണ് പറഞ്ഞത്.
എങ്ങനെയെങ്കിലും യുവതിയെ ആശുപത്രിയിൽ എത്തിക്കണമെന്ന ചിന്തയോടെ താൻ വീണ്ടും അവരുടെ വീട്ടിൽ ചെന്നെന്നും അപ്പോൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ലെന്നും അരമണിക്കൂറോളം അവിടെ നിന്നു, കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞപ്പോൾ ഒടുവിൽ അയാൾ വന്ന് വാതിൽ തുറന്നുവെന്നും കൗൺസിലർ പറയുന്നു. കേരളത്തിലെ മുഴുവൻ ആരോഗ്യ സംവിധാനത്തെ മുഴുവൻ അടച്ചാക്ഷേപിച്ചാണ് സംസാരിച്ചതെന്നും . തന്നോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications