മരിച്ചിട്ടും നെഞ്ചിൽ ആഞ്ഞു ചവിട്ടി: മുഖത്തെ രക്തക്കറ കഴുകിക്കളഞ്ഞു,അമ്മയെ കൊലപ്പെടുത്തിയ മകന്റെ കുറ്റസമ്മതം
പൂവാർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന്റെ നിർണ്ണായക വെളിപ്പെടുത്തൽ. തന്റെ മദ്യപാനത്തെ എതിർത്തതിനാണ് അമ്മയെ കൊലപ്പെടുത്തിയതാണെന്ന് പുവാർ പാമ്പുകാല വിവിൻ ദാസ് (39) പോലീസിന് നൽകിയ മൊഴി. പാമ്പുകാല ഊറ്റുകുഴി പാലയ്യന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ഓമന (70)യാണ് കൊല്ലപ്പെട്ടത്. മുൻ സൈനികൻ കൂടിയായ വിപിൻ ദാസ് കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ വെച്ചാണ് അമ്മയെ കൊലപ്പെടുത്തിയത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം അമ്മയ്ക്കൊപ്പം താമസിച്ച് വരുന്നതിനിടെയാണ് സംഭവം.
ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം

തന്റെ വിവാഹം നടക്കാത്തത് അമ്മ കാരണമാണെന്ന് പറഞ്ഞ് മദ്യപാനിയായ ഇയാൾ ഓമനയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിനിടെ ജൂലൈ ഒന്നിന് മദ്യപിച്ച് വീട്ടിൽ എത്തിയ വിപിൻ ദാസ് അമിതമായി മദ്യപിക്കുകയും തുടർന്ന് അമ്മയുമായി വഴക്കിട്ടിരുന്നുവെന്നും പോലീസ് പറയുന്നു. ഇതിന് പിന്നാലെ തന്റെ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത അമ്മയെ വിപിൻ ഉപദ്രവിക്കുകയായിരുന്നു. കഴുത്തിൽ കുത്തിപ്പിടിച്ച് ഞെക്കിയ ശേഷം ഓമന കരഞ്ഞതോടെ വായ് പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്.

ഓമനയുടെ ജീവൻ നഷ്ടമായെങ്കിലും കിടത്തിയ ശേഷം അമ്മയുടെ നെഞ്ചിൽ ആഞ്ഞ് ചവിട്ടിക്കൊണ്ട് മരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്നും വിപിൻ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മൃതദേഹം എടുത്ത് കൊണ്ടുവരികയും വീടിന് പുറത്തുള്ള പൈപ്പിന് ചുവട്ടിലേക്ക് കൊണ്ടുവന്ന് മുഖത്തുണ്ടായിരുന്ന രക്തക്കറ കഴുകിക്കളഞ്ഞ ശേഷം അമ്മ മരിച്ചുവെന്ന് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.

എന്നാൽ മരണവാർത്തയറിഞ്ഞ് വീട്ടിലെത്തിയവർക്കാണ് ഓമനയുടെ മൃതദേഹം കിടക്കുന്നത് കണ്ട് സംശയം തോന്നിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ അമ്മയെ മറവുചെയ്യുന്നതിനായി കാഞ്ഞിരംകുളത്ത് പോയി ഇയാൾ ശവപ്പെട്ട് വാങ്ങിക്കൊണ്ടുവരികയും പറമ്പിൽ ഒഴിഞ്ഞ സ്ഥലത്ത് കുഴി വെട്ടുകയും ചെയ്തിരുന്നു. പ്രദേശവാസികൾ ഇക്കാര്യവും പോലീസിനെ അറിയിച്ചിരുന്നു. ഇതോടെ വിപിൻ ദാസിനെ കസ്റ്റഡിയിലെടുത്ത പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തിരുന്നു.

ആദ്യം പോലീസ് ചോദ്യം ചെയ്തപ്പോൾ അമ്മയുടേത് സ്വാഭാവിക മരണമാണെന്ന് പറഞ്ഞ വിപിൻ ബന്ധുക്കൾ സഹകരിക്കാത്തതിനെ തുടർന്നാണ് ഒറ്റയ്ക്ക് മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ചതെന്നുമാണ് മൊഴി നൽകിയത്. എന്നാൽ പോസ്റ്റ് റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിൽ താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനോട് തുറന്നു സമ്മതിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരം റൂറൽ എസ്പി മധുവിന്റെ നിർദേശം അനുസരിച്ച് നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാർ പൂവാർ ഇൻസ്പെക്ടർ എസ് ബി പ്രവീൺ, എസ്ഐമാരായ സന്തോഷ് കുമാർ ബാബു, നെൽസൺ എന്നിവരടങ്ങുന്ന സംഘം വിപിൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications