11 വർഷം മുൻപുളള ഊരൂട്ടമ്പലം തിരോധാനത്തിൽ ട്വിസ്റ്റ്, അമ്മയേയും മകളേയും കൊലപ്പെടുത്തിയത്
തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്ന് അമ്മയേയും കുഞ്ഞിനേയും കാണാതായ സംഭവത്തില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ട്വിസ്റ്റ്. വിദ്യയേയും മകള്‍ ഗൗരിയേയും കാമുകനായ മാഹിന്‍ കണ്ണ് കൊലപ്പെടുത്തിയതാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. ഗൗരിയേയും മകളേയും താന്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് മാഹിന്‍ കണ്ണ് പോലീസിന് മുന്നില്‍ സമ്മതിച്ചു. ഇയാളും ഭാര്യയായ റുഖിയയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകമെന്നും കണ്ടെത്തിയിട്ടുണ്ട്. റുഖിയയും മാഹിന്‍ കണ്ണും പോലീസ് കസ്റ്റഡിയിലാണ്.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2011 ആഗസ്റ്റ് 18ന് ആണ് വിദ്യയേയും മകള്‍ ഗൗരിയേയും മാറനെല്ലൂരില്‍ നിന്ന് കാണാതാകുന്നത്. മാഹിന്‍ കണ്ണിനൊപ്പമായിരുന്നു അന്ന് വിദ്യ മകളേയും കൊണ്ട് പോയത്. വിദ്യയുടെ അമ്മ രാധയ്ക്ക് തുടക്കം മുതല്‍ തന്നെ മകളെയും കൊച്ചുമകളേയും മാഹിന്‍ കണ്ണ് അപായപ്പെടുത്തിയതാകാമെന്നുളള സംശയമുണ്ടായിരുന്നു. വിദ്യയെ കാണാതായ ദിവസത്തെ മാഹിന്‍ കണ്ണിന്റെ ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു.
വിവാഹത്തിനിടെ ലാപ്പ്ടോപ്പ് കൈയ്യിലെടുത്ത് ജോലി, തൊട്ടപ്പുറം പൂജകള്‍, യുവാവിന്റെ ചിത്രം വൈറല്‍
വേളാങ്കണ്ണിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വിദ്യയേയും മകളേയും മാഹിന്‍ കണ്ണ് കൂടെ കൊണ്ട് പോയത്. ബന്ധുക്കളോടും പോലീസിനോടും ഇത് തന്നെയാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ വിദ്യയെ കാണാതായ അന്ന് മാഹിന്‍ കണ്ണ് വേളാങ്കണ്ണിക്ക് പോയിട്ടില്ലെന്നും പൂവാറിലുണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്ന ഫോണ്‍ വിവരങ്ങളാണ് എന്ന് പോലീസിന് ലഭിച്ചിരുന്നത്. എന്നാല്‍ അന്ന് പോലീസ് ആ വഴിക്ക് അന്വേഷണം നടത്തിയില്ല. പത്ത് മാസത്തിനകം വിദ്യയേയും മകളേയും കുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ സാധിക്കാതെ അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചു.
ഊരൂട്ടമ്പലം തിരോധാനക്കേസ് വീണ്ടും മാധ്യമശ്രദ്ധ നേടിയതോടെയാണ് പോലീസ് കേസ് വീണ്ടും തുറക്കുന്നത്. 16 പേരടങ്ങുന്ന പോലീസ് സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. തിരുവനന്തപുരം റൂറല്‍ എസ്പിയായ ഡി ശില്‍പയുടെ നേതൃത്വത്തിലുളള സംഘത്തിന്റെ അന്വേഷണമാണ് 11 വര്‍ഷം മുന്‍പുളള തിരോധാനത്തിന്റെ ചുരുള്‍ അഴിച്ചത്. വിദ്യയേയും മകളേയും പിറകില്‍ നിന്ന് കടലിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് മാഹിന്‍ കണ്ണിന്റെ മൊഴി. 2011 ഓഗസ്റ്റില്‍ കുളച്ചിലില്‍ നിന്ന് ഒരു അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇത് വിദ്യയും മകളും ആണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.