തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സനൽകുമാർ വധം: അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ല, സംഘത്തില്‍ ഡിവൈഎസ്പിയുടെ സുഹൃത്തുക്കള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ സനൽകുമാർ (32) ഡിവൈഎസ്പിയുടെ ചവിട്ടേറ്റ് റോഡിൽ വീണ് കാറിടിച്ചു മരിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്തുക്കളുണ്ടെന്നും ഇവരെ മാറ്റണമെന്നും സനലിന്റെ കുടുംബം പറയുന്നു..
അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ആന്റണി ഹരികുമാറിനൊപ്പം ജോലി ചെയ്‌തയാളാണെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.

<strong>ശബരിമലയില്‍ ഭീകരര്‍ വരും? അതും ഇരുമുടിക്കെട്ടില്‍ സ്‌ഫോടക വസ്തുക്കളുമായി? ഇന്റലിജൻസ് റിപ്പോർട്ട്</strong>ശബരിമലയില്‍ ഭീകരര്‍ വരും? അതും ഇരുമുടിക്കെട്ടില്‍ സ്‌ഫോടക വസ്തുക്കളുമായി? ഇന്റലിജൻസ് റിപ്പോർട്ട്

കൊലപാതകം നടന്ന് രണ്ടു ദിവസം ഡിവൈ.എസ്.പിയുടെ ഫോൺ ഓൺ ആയിരുന്നെന്നും സൈബർസെൽ മനസുവച്ചെങ്കിൽ അന്നുതന്നെ പിടികൂടാമായിരുന്നെന്നും സനലിന്റെ സഹോദരി സജിതയും പറഞ്ഞു. ഇന്നലെ വൈകിട്ട് കൊടങ്ങാവിളയിൽ ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ നാട്ടുകാർ തടഞ്ഞു. ഹരികുമാറിനെ അറസ്റ്റു ചെയ്യാതെ നടത്തുന്ന മൊഴിയെടുപ്പ് പ്രഹസനമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതേത്തുടർന്ന് മൊഴിയെടുക്കാതെ ഉദ്യോഗസ്ഥർ മടങ്ങി.

sanalkumardeath-


സനലിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർക്ക് അനീഷിന് ഗുണ്ടകളുടെ വധഭീഷണിയുണ്ടായതായി അനീഷ് പറഞ്ഞിരുന്നു.സനലിനെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നെയ്യാ​റ്റിൻകര ആശുപത്രിയിലെത്തിച്ചാൽ മതിയെന്ന് എസ്.ഐ പറഞ്ഞെന്നും പോകും വഴി പതുക്കെ ഓടിക്കാൻ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ നിർദ്ദേശിച്ചെന്നും അനീഷ് വെളിപ്പെടുത്തിയിരുന്നു.

Thiruvananthapuram
English summary
Family against sanal kumar's murder case investigationFamily against sanal kumar's murder case investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X