തിരുവനന്തപുരത്ത് നൂലുകെട്ട് ദിനത്തില്‍ പെണ്‍കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊന്നു, അറസ്റ്റ്
തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് പിന്നില്‍. കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ..

സ്ത്രീയുമായി ബന്ധം
സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന് ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് ഇടപെട്ടു. ഈ സ്ത്രീയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതോടെ ഉണ്ണിക്കൃഷ്ണനെതിരായ പരാതി ഇവര്‍ പിന്‍വലിച്ചു.

നൂല് കെട്ട് ദിനം
വിവാഹത്തിന് ശേഷം ഇവര്‍ നെടുമങ്ങാട്ടെ ഒരു വീട്ടില്‍ താമസിച്ച് വരികയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ്. ചടങ്ങിന് ശേഷം കുഞ്ഞിനെ സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞ് ഉണ്ണിക്കൃഷ്ണന്‍ കൊണ്ടു പോകുകയായിരുന്നു.
Recommended Video

പൊലീസില്‍ പരാതി
എന്നാല്‍ കുഞ്ഞിനെയും ഇയാളെയും കാണാതായതിനെ തുടര്‍ന്ന് സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ച് 2.20ന് കുഞ്ഞിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. തിരുവല്ലം പൊലീസാണ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയില്‍ എടുത്തത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ പുഴയില്‍ നിന്ന് കണ്ടെത്തിയത്.












Click it and Unblock the Notifications