Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയ വഞ്ചന; കാമുകി ജീവനൊടുക്കി, മൃതദേഹം കാമുകന്‍ കണ്ടശേഷമേ മറവ് ചെയ്യാവൂ എന്ന് കത്തെഴുതി

തിരുവനന്തപുരം: കാമുകന്‍ തന്റെ മൃതദേഹം കണ്ടതിന് ശേഷം മാത്രമേ മറവ് ചെയ്യാവൂ എന്ന് കോവളത്ത് ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യ കുറിപ്പ്. പ്രണയവഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ കോവളം കോട്ടുകാല്‍ പുലിയൂര്‍ക്കോണം ആശാഭവനില്‍ ആശാചന്ദ്ര(24)നാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

മരണശേഷം ആശ എഴുതിയ രണ്ട് ആത്മഹത്യക്കുറിപ്പുകളാണ് പൊലീസ് കണ്ടെടുത്തത്. ഏഴ് പേജുള്ള കത്തില്‍ കാമുകന്റെ ചതിയും ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യവും ആശ വ്യക്തമാക്കുന്നുണ്ട്. 2012 മുതല്‍ വിഴിഞ്ഞം സ്വദേശിയായ അനൂപുമായി ആശ പ്രണയത്തിലായിരുന്നു. എതിര്‍പ്പില്ലാത്തതിനാല്‍ ഇരുവീട്ടുകാരും നല്ല അടുപ്പത്തിലായിരുന്നു. കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ...

പ്രണയത്തില്‍

പ്രണയത്തില്‍

2012 മുതല്‍ അനൂപുമായി പ്രണയത്തിലായിരുന്നെന്ന് കത്തില്‍ പറയുന്നു. ഇരുവീട്ടുകാരും നല്ല അടുപ്പത്തിലായിരുന്നു. മൂന്ന് വര്‍ഷമായി പലയിടങ്ങളില്‍ കൊണ്ടുപോയി അനൂപ് താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ആശ. കുറച്ച് നാളായി അനൂപ് തന്നെ ഒഴിവാക്കിയെന്നും പറയുന്നു

ഫോണില്‍

ഫോണില്‍

ഫോണില്‍ വിളിച്ചാല്‍ കിട്ടാതായതോടെ ആശ അനൂപിന്റെ വീട്ടിലെത്തി പുതിയ നമ്പര്‍ തരപ്പെടുത്തി. ഈ നമ്പരില്‍ വിളിച്ചപ്പോള്‍ ഇനി തന്നെ വിളിയ്ക്കരുതെന്നായിരുന്നു ഉപദേശം. തുടര്‍ന്ന് ആശ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.

വീട്ടുകാര്‍

വീട്ടുകാര്‍

വീട്ടുകാര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറത്ത് പോയപ്പോഴാണ് ആശ തൂങ്ങി മരിച്ചത്. ആശയുടെ മൃതദേഹവുമായി ബന്ധുക്കള്‍ അനൂപിന്റെ വീട്ടിലേയ്ക്ക് പോയെങ്കിലും ഇയാള്‍ വീടുപൂട്ടി സ്ഥലം വിട്ടു.

മറവ് ചെയ്യാവൂ

മറവ് ചെയ്യാവൂ

കാമുകന്‍ തന്റെ മൃതദേഹം കണ്ട ശേഷമേ മറവ് ചെയ്യാവൂ എന്ന് ആശയുടെ കത്തില്‍ പറയുന്നു

അവയവങ്ങള്‍

അവയവങ്ങള്‍

തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും നല്ല വസ്ത്രങ്ങള്‍ അനാഥര്‍ക്ക് നല്‍കണമെന്നും കത്തില്‍ പറയുന്നു. എംഎസ്സി പൂര്‍ത്തിയാക്കിയ ആശ പിഎസ് സി കോച്ചിംഗ് നടത്തി വരികയായിരുന്നു. അനൂപ് ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+