• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എന്‍ഐഎ സംഘം ദുബായിലേക്ക്.... ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും, ഇന്ത്യയിലെത്തിച്ചേക്കും!!

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്താരാഷ്ട്ര സംഘങ്ങളെ പൂട്ടാന്‍ എന്‍ഐഎ. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനായി സംഘം യുഎഇയില്‍ എത്തും. ഇതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ദുബായിലേക്ക് പോകാന്‍ നേരത്തെ അന്വേഷണ സംഘം അനുമതി തേടിയിരുന്നു. ഫൈസലിനെ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍. നേരത്തെ തന്നെ ഫൈസലിന്റെ അടക്കമുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടികള്‍ തുടങ്ങിയിരുന്നു.

ഫൈസല്‍ ഫരീദിന്റെ സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐജിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് കണ്ടുകെട്ടും. സ്വപ്‌ന സുരേഷ് സന്ദീപ്, സരിത്ത് എന്നിവരുടെ സ്വത്തുക്കളും മരവിപ്പിക്കാന്‍ നിര്‍ദേശിച്ചവരുടെ കൂട്ടത്തിലുണ്ട്. അതേസമയം കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്‍ഐഎ. വിദേശകാര്യ മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.

cmsvideo
  Balabhaskar's last words to doctor | Oneindia Malayalam

  സ്വര്‍ണം അടങ്ങിയ ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത് ജൂണ്‍ 30നാണ്. അന്ന് മുതല്‍ ജൂലായ് അഞ്ച് വരെ അത് തുറന്നുപരിശോധിച്ചത് അറ്റാഷെയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണ്. നയതന്ത്രപരിരക്ഷ നഷ്ടപ്പെടുമെന്ന സൂചന കിട്ടിയതോടെ ഇയാള്‍ സാധാരണ ടിക്കറ്റെടുത്ത് യുഎഇയിലേക്ക് വിമാനം കയറിയത്. സ്വര്‍ണം കടത്തുമ്പോള്‍ അറ്റാഷെയുടെ സഹായം ലഭിച്ചിരുന്നുവെന്ന് സരിത്തും സ്വപ്‌നയും നേരത്തെ മൊഴി നല്‍കിയിരുന്നു. കോണ്‍സുലേറ്റ് ജീവനക്കാരനല്ലാത്ത സരിത്ത് അറ്റാഷെയുടെ കത്തുമായിട്ടാണ് ബാഗേജ് വാങ്ങാന്‍ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് തടഞ്ഞതോടെ അറ്റാഷെ നേരിട്ടെത്തി ബാഗേജ് തിരിച്ചയക്കാനും കത്ത് നല്‍കി.

  അതേസമയം കള്ളക്കടത്ത് തിരിച്ചറിഞ്ഞിട്ടും കുറ്റവാളികളെ സംരക്ഷിക്കാനാണ് അറ്റാഷെ ശ്രമിച്ചത്. ബാഗേജിലെ നമ്പറും മുദ്രകളും എയര്‍വേ ബില്ലിലുള്ളതാണെന്ന് കസ്റ്റംസ് ഉറപ്പാക്കിയിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിലെ ഫൈസലിനെയും റബിന്‍സിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് എന്‍ഐഎയ്ക്കും കസ്റ്റംസിനും വളരെ അത്യാവശ്യമാണ്. ഇവരാണ് സ്വര്‍ണം ദുബായില്‍ നിന്ന് കയറ്റി അയച്ചത്. ഇതിനാണ് പ്രത്യേകം റാക്കറ്റമുണ്ട്. ദുബായ് പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ ഇന്ത്യക്ക് ലഭിക്കാന്‍ ഒരുപാട് വൈകും. വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും.

  യുഎഇയോട് ഇവര്‍ക്കെതിരെ കേസെടുക്കരുതെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎയുടെ കൈയ്യില്‍പ്പെടാതിരിക്കാന്‍ ഫൈസലും റബിന്‍സും ചേര്‍ന്ന് അവിടെ ഏതെങ്കിലും കേസില്‍ കുടുങ്ങാനാണ് ശ്രമിക്കുന്നത്. ഇവര്‍ ദുബായ് പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്. തീവ്രവാദ ബന്ധം കേസില്‍ ഉറപ്പിക്കാനായാല്‍ ശിവശങ്കറിനെ കേസില്‍ സാക്ഷിയാക്കാനും നീക്കം നടക്കുന്നുണ്ട്. യുഎപിഎ നിലനില്‍ക്കുമെന്ന് കണ്ടാല്‍ കേസിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും.

  Thiruvananthapuram

  English summary
  gold smuggling case: nia team will sent to uae to question faisal fareed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X