• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരുവനന്തപുരത്ത് ഗുണ്ട - ലഹരി മാഫിയകൾ പിടിമുറുക്കുന്നു ; ശക്തമായ നടപടികളുമായി പൊലീസ്

 • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങളുടെ സ്യൈര്യ ജീവിതത്തിന് വിലങ്ങുതടിയായി ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ട - ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് പൊലീസിൻ്റെ ശ്രദ്ധ കേന്ദ്രീച്ചരിതോടെയാണ് ഇത്തരം സംഘങ്ങൾ ജില്ലയിൽ ഭീഷണിയായത്.

വാഹന പരിശോധനകൾക്കും സ്റ്റേഷനിലെത്തുന്ന പരാതികൾക്കും കൊവിഡ് വ്യാപനം തടയാനും കൂടുതൽ ഊന്നൽ നൽകുന്ന സേനയ്ക്ക് തടസ്സമാകും വിധമാണ് കഞ്ചാവ് - മയക്കുമരുന്ന് - ഗുണ്ട സംഘത്തിൻ്റെ വിലസൽ. നെയ്യാർഡാം പൊലീസിനെതിതിരെ നെല്ലിക്കുന്നിൽ വച്ച് ആക്രമണമുണ്ടായതാണ് ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

cmsvideo
  PM Modi calls vaccinated people 'Bahubali'
  പിടികൂടിയത് 663 കിലോഗ്രാം മയക്കുമരുന്ന്

  പിടികൂടിയത് 663 കിലോഗ്രാം മയക്കുമരുന്ന്

  തലസ്ഥാനത്ത് ഒരു മാസത്തിനിടെ മാത്രം പിടികൂടിയത് 663 കിലോഗ്രാം മയക്കുമരുന്നാണ്. എന്നാല്‍, പിടികൂടുന്നത് ഇവിടെ എത്തുന്നതിന്റെ ഒരു അംശം മാത്രമാണ്. നഗരത്തില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലുമെല്ലാം കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ സുലഭമായി വിറ്റഴിക്കപ്പെടുന്നുണ്ട്.

  ലഹരി മാഫിയകളെ പിഴുതെറിയാൻ എക്സൈസും പൊലീസും

  ലഹരി മാഫിയകളെ പിഴുതെറിയാൻ എക്സൈസും പൊലീസും

  കൗമാരക്കാരെ ഉപയോഗിച്ചാണ് കച്ചവടം നടത്തുന്നത്. ഇത്തരത്തിലുള്ള മാഫിയാസംഘങ്ങളെ പിഴുതെറിയാനുള്ള സജീവ നീക്കങ്ങളാണ് പൊലീസിൻ്റെയും എക്സൈസിൻ്റെയും ഭാഗത്തു നിന്ന് നടക്കുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ശക്തമായ പരിശോധനയും നടപടിയും കൊണ്ട് മാത്രമാണ്, ഒരുകാലത്ത് ലഹരി മാഫിയകളുടെ താവളമായിരുന്ന തിരുവനന്തപുരത്തെ ശാന്തമായ നിലയ്ക്ക് ഒരുപരിധിവരെ മടങ്ങി കൊണ്ടുവരാൻ കഴിഞ്ഞത്.

  കൂടുതൽ കഞ്ചാവെത്തുന്നത് ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന്

  കൂടുതൽ കഞ്ചാവെത്തുന്നത് ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്ന്

  ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വിലവരുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതായാണ് ലഭിക്കുന്ന വിവരം. ഒരു മാസത്തിനിടെ 663 കിലോ കഞ്ചാവും 10 കഞ്ചാവ് ചെടികളുമാണ് എക്‌സൈസ് മാത്രം പിടികൂടിയത്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ കൂടുതലായും കഞ്ചാവെത്തുന്നത്.തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രമുഖ കഞ്ചാവ് കടത്ത് സംഘം കവടിയാര്‍ - ഇടവക്കോട് സംഘം എന്നറിയപ്പെടുന്ന ടീമാണ്. നേരത്തെ രണ്ട് സംഘങ്ങളായിരുന്ന ഇവര്‍ ഇപ്പോള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തകാലത്ത് എക്സൈസ് പിടിച്ച വലിയ മൂന്ന് ഡീലുകള്‍ ഇവരുടേതാണ്.

  ചെറിയ ക്വട്ടേഷന്‍ സംഘങ്ങളും കഞ്ചാവ് കച്ചവടത്തിന് ഇടനിലക്കാർ

  ചെറിയ ക്വട്ടേഷന്‍ സംഘങ്ങളും കഞ്ചാവ് കച്ചവടത്തിന് ഇടനിലക്കാർ

  ബാലരാമപുരത്ത് നിന്നും രണ്ട് കാറുകളിലായി പിടികൂടിയ 203 കിലോയും, തച്ചോട്ടുകാവുവെച്ച് കാറില്‍ രണ്ടുപേര്‍ ചേര്‍ന്ന് കൊണ്ടുവന്ന 405 കിലോയും തൊട്ടടുത്ത ദിവസം ആക്കുളത്തുനിന്ന് ലോറിയില്‍ കൊണ്ടുവന്ന 252 കിലോയും ഈ സംഘത്തിന്റേതായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് നേരിട്ടെത്തിക്കാനുള്ള സംവിധാനങ്ങള്‍ കൂടുതലുള്ളത് ഇവര്‍ക്കാണെന്നാണ് പേരു വെളിപ്പെടുത്താൻ തയ്യാറല്ലാത്ത പൊലീസുകാര്‍ പോലും പറയുന്നത്. സാധാരണ ടീമുകള്‍ ഒരു മാസം 300 മുതല്‍ 500 കിലോ വരെ കൊണ്ടു വരാറുണ്ടെന്നാണ് കണക്ക്.ചെറിയ ക്വട്ടേഷന്‍ സംഘങ്ങളെ ഇടനിലക്കാരാക്കിയാണ് കച്ചവടം. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് പലപ്പോഴും ഗുണ്ടാ ആക്രമണത്തിലും കത്തിക്കുത്തിലുമൊക്കെ കലാശിക്കുന്നത്.

  തലപ്പൊക്കുന്ന ഗുണ്ടസംഘങ്ങൾ

  തലപ്പൊക്കുന്ന ഗുണ്ടസംഘങ്ങൾ

  കഞ്ചാവ് - മയക്കുമരുന്ന് സംഘങ്ങൾക്ക് പുറമേ ഗുണ്ടാ വിളയാട്ടവും അടുത്ത കാലത്തായി തലപ്പൊക്കുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ട് ദിവസം മുൻപ് നെയ്യാർഡാമിലെ വ്ലാവെട്ടി, നെല്ലിക്കുന്ന് പ്രദേശങ്ങളിലാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. കാട്ടാക്കട നെടുമങ്ങാട് പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു സംഘത്തിൽ ഉൾപ്പെട്ടിരുന്നവർ. ഇത്തരം സംഘങ്ങളെന്നു തോന്നുന്നവർക്കെതിരെ പല ഘട്ടങ്ങളിലായി പൊലീസ് കർശന താക്കീത് നൽകിയിരുന്നു.

  നെയ്യാർഡാം പൊലീസിന് നേരെ ആക്രമണം

  നെയ്യാർഡാം പൊലീസിന് നേരെ ആക്രമണം

  എന്നാൽ, യാതൊരു പ്രകോപനവുമില്ലാതെ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നതായിരുന്നു സംഘത്തിൻ്റെ പതിവ് രീതി.ഇത് ചോദ്യം ചെയ്തതോടെയാണ് പൊലീസിന് നേരെയുംആക്രമണമുണ്ടായത്.സംഭവത്തിൽ നെയ്യാർഡാം സ്റ്റേഷനിലെ ജീപ്പ് അക്രമികൾ അടിച്ചു തകർത്തിരുന്നു. കേസിൽ ഉൾപ്പെട്ട 12 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് കാട്ടാക്കട സബ് ഡിവിഷനിൽ നിന്നായി കൂടുതൽ പൊലീസുകാരെത്തിയായിരുന്നു അക്രമികളെ കീഴ്പ്പെടുത്തിയത്.

  ഗുണ്ടാ കുടിപ്പകയും കത്തിക്കുത്തും

  ഗുണ്ടാ കുടിപ്പകയും കത്തിക്കുത്തും

  അതേ സമയം, കഴിഞ്ഞ മാസം പാറ്റൂരിലെ ട്രാവന്‍കൂര്‍ മാളിന് സമീപം നടന്ന സമ്പത്തിന്റെ കൊലപാതകവും, റോഡില്‍ നടക്കാനിറങ്ങിയ ഏജീസ് ഓഫിസ് ജീവനക്കാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമെതിരെയുണ്ടായ പേട്ടയിൽ നടന്ന അതിക്രമവും ജില്ലയിലെ അക്രമിസംഘം ശക്തരായിരിക്കുന്നതിന്റെ സൂചനയായാണ് തെളിയിക്കുന്നത്.ഈഞ്ചയ്ക്കലിന് സമീപത്തെ ചാക്കയിൽ യൂബര്‍ ഡ്രൈവറായ സമ്പത്തിനെ വീട്ടിലെ അടുക്കളയില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് കണ്ടെത്തുന്നത്. മുഖത്തും കഴുത്തിനും കാലിലും ആഴത്തില്‍ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.കഞ്ചാവ് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നു കൊലപാതകത്തിന് കാരണം.

  ഏജീസ് ഓഫീസിലെ ജീവനക്കാര്‍ക്കും കുടുംബത്തിനും നേരെയുണ്ടായ ആക്രമണം

  ഏജീസ് ഓഫീസിലെ ജീവനക്കാര്‍ക്കും കുടുംബത്തിനും നേരെയുണ്ടായ ആക്രമണം

  രാത്രി കുടുംബമായി നടക്കാനിറങ്ങിയപ്പോഴാണ് പേട്ടയിൽ വച്ച് ഏജീസ് ഓഫീസിലെ ജീവനക്കാര്‍ക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമിസംഘം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ അപമാനിക്കാന്‍ ശ്രമിച്ചത് കൂടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തതിനെ തുടർന്ന് സംഘം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് രണ്ട് പേരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.പെട്ടെന്ന് ഭയന്ന് നിലവിളിച്ച ഇവരുടെ കുഞ്ഞുങ്ങളെയും വെട്ടുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി.അങ്ങനെ പോകുന്നു, തലസ്ഥാനത്തെ ആക്രമണവുമായി ബന്ധപ്പെട്ട നിരവധി സംഭവ വികാസങ്ങൾ. കൊവിഡും ലോക്ക്ഡൗണും മൂലം ജീവിതം വഴിമുട്ടിയ സാധാരണക്കാരായ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയായിട്ടാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.

  അക്രമികളെ പിടികൂടാൻ കൺട്രോൾറൂം ക്യാമറകൾ

  അക്രമികളെ പിടികൂടാൻ കൺട്രോൾറൂം ക്യാമറകൾ

  രാത്രികാല പൊലീസ് പരിശോധന എല്ലാ കേന്ദ്രങ്ങളിലും സജീവമായി നടത്തുമെന്നും അക്രമികളെ തിരിച്ചറിയാൻ കൺട്രോൾ റൂമിലെയും റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെയും സംവിധാനം വിനിയോഗിക്കുമെന്നും പൊലീസ് പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ജനങ്ങളുടെ സ്വത്തിനും ജീവിതത്തിനും സുരക്ഷ നൽകാനുള്ള ഉത്തരവാദിത്തവും പൊലീസിനുണ്ട്. മഹാമാരിക്കാലത്തെ ചൂഷണം ചെയ്തുള്ള അക്രമികളുടെ വിലസലിനെ ശക്തമായി പ്രതിരോധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

  ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  Thiruvananthapuram
  English summary
  After a hiatus in the district, the gangs and drug mafias are once again on the run, disrupting the morale of the people. The cannabis-drug-goons' address is aimed at preventing vehicle inspections, station complaints, and the increasing emphasis on preventing the spread of Covid.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X