തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം, രണ്ട് പേര്‍ക്ക് കുത്തേറ്റു, ഏറ്റുമുട്ടി ഗുണ്ടാ സംഘങ്ങള്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിയില്‍ വീണ്ടും ജനജീവിതത്തിന് ഭീഷണിയായി ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍. തുടര്‍ച്ചയായി കൊലകളും ആക്രമണങ്ങളും തിരുവനന്തപുരത്ത് തുടരുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. പ്രദേശത്താകെ ഇവര്‍ സ്‌ഫോടക വസ്തുകള്‍ എറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ബൈക്കിലെത്തി രണ്ട് സംഘങ്ങള്‍ ചേര്‍ന്നാണ് ഏറ്റുമുട്ടിയത്. നാട്ടുകാരെ ആകെ ഇവരുടെ ആക്രമണം വിറപ്പിക്കുകയും ചെയ്തു.
പഞ്ചാബില്‍ പിടിമുറുക്കി സിദ്ദു, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കില്ല
അതേസമയം കുത്തേറ്റവരെ ഗുണ്ടാസംഘങ്ങള്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയത്. സംഭവത്തില്‍ അരുവിക്കര പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ തിരിച്ചറിയാനായിട്ടില്ല. തിരുവനന്തപുരത്ത് ഇത്തരം സംഭവങ്ങള്‍ തുടര്‍ കഥയാകുന്നത് പോലീസിനെ കടുത്ത സമ്മര്‍ദത്തിലാക്കുന്നതാണ്. തിരുവനന്തപുരം റൂറല്‍ എസ്പി രാജേന്ദ്ര പ്രസാദ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണങ്ങളാണ് പ്രദേശത്ത് നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങള്‍ തിരുവന്തപുരത്തെ വര്‍ധിക്കുന്നത് നാട്ടുകാരെ ആകെ ഭയപ്പെടുത്തുന്നുണ്ട്.
നേരത്തെ പോത്തന്‍കോട് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നിരുന്നു. ഇതിലെ പ്രതിയായ ഒട്ടകം രാജേഷിനെ സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞാണ് പിടിക്കാനായത്. അതേസമയം പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പോലീസിന്റെ പിടിയിലായിരിക്കുകയാണ്. ആക്രമണം നടത്തിയ ഫൈസല്‍ അടക്കമുള്ള നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചാണ് പോലീസെത്തിയത്. ഇന്ന് പുലര്‍ച്ചെ പോലീസ് ഇവിടെയെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസമായിരുന്നു പോത്തന്‍കോടിനെ വിറപ്പിച്ച സംഭവം നടന്നത്. കാര്‍ യാത്രികരായിരുന്ന അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്നത് അടക്കമുള്ള കേസുകളിലെ പ്രതിയായ ഫൈസലും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞിരുന്നു. നാലം സംഘം സഞ്ചരിച്ച കാറിനെതിരെ മുഹമ്മദ് ഷായുടെ കാര്‍ വന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം നാലംഗ സംഘം കാറില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീകാര്യ ഭാഗത്ത് നിന്ന് ഷായും മകളും സഞ്ചരിച്ച കാര്‍ ഇവരുടെ കാറിനടുത്ത് എത്തിയത്. കാറിന് റോഡ് മുറിച്ച് കടക്കാന്‍ ഷാ സഞ്ചരിച്ച കാര്‍ പിറകോട്ടെടുക്കാന്‍ പറഞ്ഞെങ്കില്‍ പുറകെ മറ്റ് വാഹനങ്ങള്‍ ഉള്ളതിനാല്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് ആക്രമിച്ചത്. മകളെയും ഇവര്‍ ആക്രമിച്ചു.
പഞ്ചാബില്‍ പിടിമുറുക്കി സിദ്ദു, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കില്ല