Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം കണ്ടയുടന്‍ മന്ത്രി പുറത്തിറങ്ങി കുട്ടികളെ എടുത്ത് വാഹനത്തില്‍ കയറ്റി; രക്ഷകയായി വീണ ജോര്‍ജ്‌

തിരുവനന്തപുരം∙ വാഹനാപകടത്തിൽ പരുക്കേറ്റ അമ്മയ്ക്കും കുഞ്ഞിനും തുണയായി എത്തി ആരോ​ഗ്യമന്ത്രി വീണ ജോർജ്. അപകടത്തിൽ പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ ആണ് ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിലെത്തിച്ച അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചികിത്സ ഉറപ്പാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഒൻപതേമുക്കാലോടെ പാളയം വിജെടി ഹാളിനു സമീപം പേയാട് സ്വദേശികളായ അനുവും കുടുംബവും അപകടത്തിൽപെട്ടത്. കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്ത് ആയിരുന്നു മന്ത്രി അപകടം കാണുന്നത്.

1

അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ മറ്റൊരു ബൈക്ക് ഇടിക്കുക ആയിരുന്നു. അപകടത്തെ തുടര്‍ന്ന് ആതിരയും മക്കളും റോഡിൽ തെറിച്ചു വീണു. ഇവരെ ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്ക് കാലില്‍ വീണ് ആതിരയ്ക്കു പരുക്കേറ്റു.

ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

2

ഓണാഘോഷത്തോടനുബന്ധിച്ചു ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. ഈ സമയത്തായിരുന്നു അപകടം ഉണ്ടായത്. ഇതേ സമയം അതുവഴി വന്ന മന്ത്രി വീണാ ജോര്‍ജ് അപകടം കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങി. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഗതാഗത കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുന്നതിനാൽ പരുക്കേറ്റ ആതിരയെ മന്ത്രിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

3

ആതിരയുടെയും അനുവിന്റെ സഹോദരന്റെയും രണ്ട് വയസ്സുള്ള മക്കളെ മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടൊപ്പം ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞ് അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുകയും ചെയ്‌തു. മന്ത്രിയുടെ ഈ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് സോഷ്യൽമീഡിയ.

4

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. പേവിഷ ബാധ വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നുവന്നത്. ഇതിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുത്തി മന്ത്രി സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.

5

പേവിഷബാധ പ്രതിരോധ വാക്‌സിൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നു ണ്ടെന്നും വാക്സിൻ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണീ കുറിപ്പ് എഴുതുന്നതെന്നും വീണ ജോർ‌ജ് കുറിപ്പിൽ‌ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+