തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡോക്ടറെന്ന വ്യാജേന പരിശോധനക്കെത്തി, പിന്നാലെ മോഷണം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാ വീഴ്ച

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ 3500 രൂപയുമായി കടന്ന് കളഞ്ഞു എന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശിയും ഹൃദ്രോഗിയുമായ ഗോമതിയുടെ കൂട്ടിരിപ്പുകാരെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടേ കാലോടെയാണ് സംഭവം. ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ ഗോമതിയെ പരിശോധിക്കുകയായിരുന്നു.

tvm

ഡോക്ടര്‍മാരുടെ സ്റ്റെതസ്‌കോപ്പ് അടക്കം ധരിച്ച് എത്തിയതിനാല്‍ തന്നെ വന്ന ആള്‍ ഡോക്ടറാണ് എന്ന വിശ്വാസമായിരുന്നു ഗോമതിയ്ക്കും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയ്ക്കും ഉണ്ടായത്. ഇയാള്‍ തന്നെ ഇന്ന് പുലര്‍ച്ചെ എല്ലാവരും ഉറങ്ങിയ സമയത്ത് എത്തി പണം അടങ്ങിയ രണ്ട് പേഴ്‌സുകളുമായി കടന്നു കളഞ്ഞു എന്നാണ് പരാതി.

കുറ്റിയിടാന്‍ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത് എന്നാണ് അനുമാനം. സംഭവം നടന്ന ഉടന്‍ മെഡിക്കല്‍ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കണം എന്നായിരുന്നു മറുപടി എന്നും ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 44 ാം നമ്പര്‍ പേ വാര്‍ഡിലാണ് മോഷണം നടന്നത്. ഹൃദയ വാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ഗോമതിയും കൂട്ടിരിപ്പുകാരും ആശുപത്രിയിലെത്തിയത്. അഞ്ച് ദിവസം മുമ്പാണ് ഗോമതിയും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്.

ശസ്ത്രക്രിയ പൂര്‍ത്തിയായതാണ്. തുടര്‍ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മോഷണം നടന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

 രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ അക്രമം; എസ്.എഫ്.ഐയെ തിരുത്താന്‍ സിപിഎം, ജില്ലാ നേതൃത്വത്തിനും വിമര്‍ശനം രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ അക്രമം; എസ്.എഫ്.ഐയെ തിരുത്താന്‍ സിപിഎം, ജില്ലാ നേതൃത്വത്തിനും വിമര്‍ശനം

ഡോക്ടറുടെ വേഷം ധരിച്ചെത്തിയ ആള്‍ നിരവധി പേരെ പരിശോധിച്ച സംഭവവും ഉണ്ടായിരുന്നു. പിന്നീട് ഇയാളെ പിടികൂടി. എന്നാല്‍ ഇത്തരം വീഴ്ചകള്‍ തുടരെ സംഭവിക്കുമ്പോഴും പരിഹാരത്തിനോ ഇത് ആവര്‍ത്തിക്കാതിരിക്കാനോ ഉള്ള ശ്രമങ്ങള്‍ നടക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അടുത്തിടെയാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് വൃക്ക മാറ്റിവച്ച രോഗി മരിച്ചത്. ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്നായിരുന്നു രോഗി മരിച്ചത്. പൊലീസ് അകമ്പടിയോടെ വൃക്ക കൃത്യസമയത്ത് എത്തിച്ചുവെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് രോഗിയുടെ മരണത്തില്‍ കലാശിച്ചത്.

Thiruvananthapuram
English summary
impersonation as a doctor Security breach at Thiruvananthapuram Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X