കഠിനംകുളം കൂട്ടബലാത്സംഗം: അമ്മയെ ഉപദ്രവിച്ചപ്പോള്‍ അവരെ തടഞ്ഞു, എന്നെ അടിച്ചു, മകന്‍ പറയുന്നു!!
കഴക്കൂട്ടം: യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മകന്റെ മൊഴി നിര്‍ണായമാകുന്നു. അമ്മയെയും തന്നെയും ബലമായി ഓട്ടോയില്‍ കയറ്റികൊണ്ട് പോയത് മുതല്‍ ഉപദ്രവിച്ചെന്ന് അഞ്ചുവയസ്സുകാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കേസില്‍ ബലമായ കുരുക്കാണെന്ന് പോലീസ് പറയുന്നു. അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞപ്പോള്‍ അവരെന്റെ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്ത് കിടന്ന് കരഞ്ഞ് ബഹളം വെച്ചപ്പോള്‍ മുഖത്ത് അടിച്ചെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

കേസില്‍ മകനെ മുഖ്യ സാക്ഷിയാക്കാനുള്ള നിയമോപദേശം പോലീസ് തേടിയിട്ടുണ്ട്. യുവതിയുടെ ശരീരത്തില്‍ പല്ലും നഖവും ഉപയോഗിച്ചുള്ള മുറിവുകളും മര്‍ദനമേറ്റ പാടുകളുമുണ്ടെന്ന് വൈദ്യപരിശോധന ഫലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ബലാത്സംഗം ശരിവെക്കുന്നത്. ഭര്‍ത്താവ് പണം വാങ്ങി ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കൈമാറിയതാണോ എന്നതാണ് അന്വേഷിക്കുന്നത്. യുവതിയുടെ മൊഴി ഇക്കാര്യത്തില്‍ നിര്‍ണായകമായി മാറും.
സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ആറ് പ്രതികള്‍ ജയിലിലാണ്. കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി നൗഫലും പിടിയിലായിട്ടുണ്ട്. യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് നൗഫലിന്റെ ഓട്ടോറിക്ഷയിലായിരുന്നു. യുവതിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച അവശയാക്കിയ ശേഷമായിരുന്നു പീഡനം. ഇവിടെ നിന്ന് രക്ഷപ്പെട്ട് റോഡിലേക്ക് ഓടിക്കയറിയ യുവതിയെ ഇതുവഴി വന്ന യുവാക്കളായ കാറില്‍ കയറ്റി വീട്ടിലെത്തിച്ചത്. തുടര്‍ന്നാണ് പോലീസിനെ അറിയിച്ചത്.
അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നത് കമ്മീഷനെ അറിയിക്കാനും നിര്‍ദേശമുണ്ട്. കേസില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്പി പറഞ്ഞതെന്നും യുവതിയും കുട്ടികളും നിലവില്‍ സുരക്ഷിതരാണെന്നും കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications