നേമത്ത് അത്ഭുതം നടക്കും, അവസാന ലാപ്പില്‍ ആ വോട്ടുറപ്പിച്ച് മുരളീധരന്‍, ആറിടത്ത് കോണ്‍ഗ്രസ് ഉറപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടം തിരുവനന്തപുരം ജില്ലയില്‍ ഉണ്ടാകുമെന്ന് വിലയിരുത്തല്‍. അവസാന നിമിഷത്തില്‍ അടക്കം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും നടന്നുവെന്നാണ് വിലയിരുത്തല്‍. വന്‍ തോതില്‍ സിപിഎം വോട്ടുകള്‍ ഒഴുകിയെത്തിയെന്ന കെ മുരളീധരന്റെ പ്രസ്താവന വെറുതെയല്ല. വേറെയും ചില ഘടകങ്ങള്‍ വോട്ടിംഗ് ദിനത്തില്‍ അടക്കം കോണ്‍ഗ്രസിന് അനുകൂലമായതായി നേതൃത്വം പറയുന്നു. നേരത്തെ ഹൈക്കമാന്‍ഡ് സൂചിപ്പിച്ച സീറ്റിലും കൂടുതല്‍ നേടുമെന്നാണ് വിലയിരുത്തല്‍.
കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം

നേമത്ത് മുരളീധരന്‍ വരും
നേമത്ത് മുരളീധരന്‍ അവസാന ലാപ്പിലാണ് മുന്നിലെത്തിയതെന്ന് കോണ്‍ഗ്രസ് പറയുന്നു. പക്ഷേ മുരളീധരന്‍ വരാന്‍ കാരണമായ ചില ഘടകങ്ങള്‍ അവിടെയുണ്ടായിട്ടുണ്ട്. ഒന്ന് മുസ്ലീം വോട്ടുകളാണ്. മുരളീധരന് അനുകൂലമായി 40 ശതമാനം വരുന്ന മുസ്ലീം വോട്ടുകള്‍ മറിഞ്ഞെന്നാണ് കോണ്‍ഗ്രസ് പരോക്ഷമായി സൂചിപ്പിക്കുന്നത്. 30 ശതമാനം വോട്ടുകള്‍ വന്നുവെന്നാണ് വിലയിരുത്തല്‍. നേമത്ത് കഴിഞ്ഞ തവണത്തേക്കാളും നാല് ശതമാനത്തോളം പോളിംഗ് കുറഞ്ഞതും കോണ്‍ഗ്രസിനുള്ള പ്രതീക്ഷയാണ്.

ബിജെപിയുടെ വോട്ട് പിളരും
ബിജെപിയുടെ ഹിന്ദു വോട്ടുബാങ്ക് ഇത്തവണ ഭിന്നിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. കെ മുരളീധരന്റെ ഹിന്ദു പ്രതിച്ഛായയും ശബരിമലയും അനുകൂല ഘടകങ്ങളാണ്. വിശ്വാസികളുടെ പക്ഷത്ത് നില്‍ക്കാറുള്ള നേതാവാണെന്നതും മുരളിക്കുള്ള അനുകൂല ഘടകമാണ്. സിപിഎമ്മിന് ഈ ഹിന്ദു വോട്ടുകള്‍ ഒരിക്കലും കിട്ടില്ല. പിന്നെയുള്ള ഓപ്ഷന്‍ മുരളീധരനാണ്. അത് കൃത്യമായി പോള്‍ ചെയ്യപ്പെട്ടു. രാഹുല്‍ ഗാന്ധി വന്നതാണ് ന്യൂനപക്ഷ നോട്ടുകള്‍ വന്‍ തോതില്‍ ഏകീകരിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്.

മന്ത്രിയാവുമെന്ന വജ്രായുധം
ശശി തരൂര്‍ നേരത്തെ മുരളീധരന്‍ ജയിച്ചാല്‍ മന്ത്രിയാകുമെന്ന പ്രചാരണം നേമത്ത് നടത്തിയിരുന്നു. ചില പരിപാടികളില്‍ ഇക്കാര്യം അദ്ദേഹം പറയുകയും ചെയ്തു. ഇത് കോണ്‍ഗ്രസിന്റെ വജ്രായുധമായിരുന്നു. തരൂരിനെ പോലൊരാള്‍ ഇത് പറയുന്നത് നേമത്തെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വര്‍ധിപ്പിക്കും. നേമത്ത് നിന്ന് ഒരു മന്ത്രി കുറച്ച് കാലമായി ഇല്ല. കുമ്മനം രാജശേഖരന്‍ ജയിച്ചാലും മന്ത്രിയാവില്ലെന്ന് ഉറപ്പാണ്. അതാണ് മുരളീധരന്‍ അതേ പ്രചാരണം നടത്തിയത്. ശിവന്‍കുട്ടിയും ഇത് തിരിച്ചറിഞ്ഞ് താന്‍ ജയിച്ചാല്‍ മന്ത്രിയാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ പ്രചാരണമാണ് കുമ്മനത്തെ ശരിക്കും പിന്നിലാക്കിയത്.

കഴക്കൂട്ടം വന്‍ കടമ്പ
കഴക്കൂട്ടത്ത് ഒപ്പത്തിനൊപ്പമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. പക്ഷേ ഒരിഞ്ച് മുന്‍തൂക്കം മാത്രം കടകംപള്ളി സുരേന്ദ്രനുണ്ട്. ശബരിമല വിഷയം എങ്ങനെ പ്രതിഫലിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ശോഭാ സുരേന്ദ്രന് കടകംപ്പള്ളിയുടെ അത്ര വ്യക്തിപ്രഭാവം ഇല്ലാത്തതാണ് ഏക പ്രശ്‌നം. എസ്എസ് ലാലിന് ആണെങ്കില്‍ മികച്ച പ്രതിച്ഛായയുണ്ട്. ലാലിന് വേണ്ടി അവസാന ഘട്ടത്തില്‍ രാഹുലും പ്രിയങ്കയുമെല്ലാം വന്‍ ആഹ്വാനങ്ങളാണ് ചെയ്തത്. ഇവിടെയും ലാല്‍ ജയിച്ചാല്‍ ആരോഗ്യ മന്ത്രിയാണെന്ന സന്ദേശം ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. അത് ചെറിയ മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.

ഉറപ്പാണ് ആറ് സീറ്റ്
തിരുവനന്തപുരത്ത് ആറിടത്ത് കോണ്‍ഗ്രസ് മുന്‍തൂക്കം കാണുന്നു. ഈ സീറ്റ് ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ ചിറയിന്‍കീഴിലും വാമനപുരത്തും അട്ടിമറി നടക്കുമെന്ന സന്ദേശം കോണ്‍ഗ്രസ് നല്‍കി കഴിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ കാര്യങ്ങള്‍ ഏകദേശം തുല്യമാണ്. സെല്‍വരാജ് വന്‍ വെല്ലുവിളിയാണ് ആന്‍ലന് ഉയര്‍ത്തുന്നത്. സെല്‍വരാജ് തിരിച്ചുവരുമെന്നാണ് സൂചന. എന്നാല്‍ സിപിഎം വോട്ടുകള്‍ കൂടി ഇവിടെ സെല്‍വരാജിന് ആവശ്യമാണ് ജയിക്കാന്‍. സിപിഎമ്മിന് കടുത്ത ദേഷ്യം സെല്‍വരാജിനോട് ഉള്ളതിനാല്‍ ആ സാധ്യത അടഞ്ഞിരിക്കുകയാണ്.

തിരുവനന്തപുരം ശരിക്കും ത്രില്ലര്‍
തിരുവനന്തപുരം സീറ്റില്‍ ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസ് അവസാന ലാപ്പില്‍ വോട്ടുമറിഞ്ഞോ എന്ന് ഭയക്കുന്നുണ്ട്. ബിജെപിയുടെ സ്വാധീനം ഇവിടെ ശക്തമാണ്. കൃഷ്ണകുമാര്‍ ജയിക്കുമെന്ന് ചില സര്‍വേകളിലുമുണ്ട്. ഇവിടെ എന്‍ഡിഎയിലേക്ക് പോകുന്ന വോട്ടുകള്‍ മറ്റ് മുന്നണികളില്‍ ഒന്നിനെ മൂന്നാം സ്ഥാനത്തേക്ക് വീഴ്ത്തും. ഇനി ബിജെപി ശിവകുമാറിനെ തോല്‍പ്പിക്കാന്‍ വോട്ടുമറിക്കുമോ എന്ന ഭയവും ബാക്കിയുണ്ട്. അതേസമയം നെടുമങ്ങാട്ട് അവസാന ലാപ്പില്‍ യുഡിഎഫ് കൃത്യമായ മേല്‍ക്കൈ നേടിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ ബിജെപിയുമായി മത്സരിച്ച് രണ്ടാം സ്ഥാനത്തിനാണ് ശ്രമം. പ്രശാന്തിനെ വീഴ്ത്തുക ദുഷ്‌കരമാണ്. പ്രചാരണവും മോശമായിരുന്നു.

എല്‍ഡിഎഫ് മോശമല്ല
കോണ്‍ഗ്രസിനാണ് ഇത്തവണ നേട്ടമെങ്കിലും എല്‍ഡിഎഫില്‍ നിന്ന് കടുത്ത ഭീഷണി നേരിടേണ്ടി വരും. സിപിഎം കൈവശം വെക്കുന്ന സീറ്റുകളില്‍ കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും. വര്‍ക്കല, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വളരെ മുന്നിലാണ്. പാറശ്ശാലയില്‍ യുഡിഎഫ് ടൈറ്റ് ഫൈറ്റാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ട്. അരുവിക്കരയില്‍ ശബരീനാഥന് മുന്‍തൂക്കമുണ്ട്. പക്ഷേ മത്സരം ടൈറ്റാണ്. കോവളം കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. കാട്ടാക്കടയില്‍ കോണ്‍ഗ്രസിന് സാധ്യതയേയില്ല. അരുവിക്കര കൈവിടാതിരിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പോരാട്ടം.
സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം