തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവളവും തിരുവനന്തപുരവും സിപിഎം ഏറ്റെടുക്കുന്നു, ടിഎന്‍ സീമയെ മത്സരിപ്പിക്കാന്‍ നീക്കം!!

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി കോവളം, തിരുവനന്തപുരം സീറ്റുകള്‍ ഏറ്റെടുക്കാനാണ് സിപിഎം തീരുമാനം. ഞെട്ടിച്ച നീക്കമാണിത്. ജോസ് കെ മാണി കൂടി വന്നതിനാല്‍ ചില സഖ്യകക്ഷികള്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ലെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. ഇതോടെ ജനാധിപത്യ കോണ്‍ഗ്രസിന് അടക്കം ഇത്തവണ സീറ്റുണ്ടാവില്ല.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

രണ്ട് സീറ്റുകള്‍

രണ്ട് സീറ്റുകള്‍

കോവളവും തിരുവനന്തപുരവും സീറ്റുകള്‍ ഏറ്റെടുക്കാന്‍ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് തന്നെയാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോവളത്ത് നേരത്തെ മത്സരിച്ചിരുന്നത് ജെഡിഎസ്സാണ്. തിരുവനന്തപുരം ജനാധിപത്യ കേരള കോണ്‍ഗ്രസാണ് മത്സരിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ മാത്രമേ വിജയിക്കൂ എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത്. ഇത്തവണ ഒരു റിസ്‌ക് എടുക്കില്ലെന്ന് സിപിഎം പറയുന്നു.

തിരുവനന്തപുരത്ത് സീമ

തിരുവനന്തപുരത്ത് സീമ

തിരുവനന്തപുരത്ത് ടിഎന്‍ സീമയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ആദ്യ പരിഗണനയും അവര്‍ക്കാണ്. വി ശിവന്‍കുട്ടിയും എഎ റഷീദും സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍ ശിവന്‍കുട്ടിയെ മത്സരിപ്പിക്കാന്‍ സാധ്യത കുറവാണ്. അതേസമയം കോവളം സീറ്റ് ജനതാദളിന് കിട്ടാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിലാണ് ഈ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പാണ്. ടിഎന്‍ സീമ ഇവിടെ മത്സരിക്കാന്‍ ഒരുങ്ങിയതായിട്ടാണ് സൂചന.

നേമത്ത് കടുപ്പം

നേമത്ത് കടുപ്പം

നേമത്തായിരിക്കും ശിവന്‍കുട്ടി ഇത്തവണയും മത്സരിക്കുക. ഇവിടെ കടുത്ത ബിജെപി-സിപിഎം പോര് മുറുകിയിരിക്കുകയാണ്. നേമത്തിന്റെ വികസനം സിപിഎം തടഞ്ഞെന്നാണ് രാജഗോപാല്‍ ആരോപിക്കുന്നത്. സമരവും തുടങ്ങി. വികസനത്തില്‍ നേമം എവിടെയുമില്ലെന്ന് ബിജെപിക്ക് സിപിഎം മറുപടിയും നല്‍കി. സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ പോരിനാണ് തുടക്കമിട്ടിരിക്കുന്നത്. മണ്ഡലത്തില്‍ വികസനമില്ലെന്ന് പറഞ്ഞ് രാജഗോപാല്‍ സത്യഗ്രഹം കിടക്കുകയാണ്. സിപിഎം എല്ലാ വികസന പദ്ധതിയെയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിച്ചെന്നാണ് രാജഗോപാല്‍ ഉന്നയിക്കുന്നത്.

വികസനം മാത്രം

വികസനം മാത്രം

മറ്റിടത്തെല്ലാം ജാതി സമവാക്യങ്ങളിലേക്ക് വിഷയം ചുരുങ്ങിയപ്പോള്‍ നേമത്ത് വികസനമാണ് ചര്‍ച്ചയെന്നതും വലിയ മാതൃകയാണ്. ശബരിമല ചര്‍ച്ചയാക്കില്ലെന്ന് രാജഗോപാലും അറിയിച്ചിട്ടുണ്ട്. ശിവന്‍കുട്ടിയാണ് പദ്ധതികള്‍ മുടക്കിയതെന്ന് രാജഗോപാല്‍ പറയുന്നു. തിരുമല വില്ലേജ് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നിട്ടില്ല. തൃക്കണ്ണാപുരം റോഡ് വികസിപ്പിച്ചിട്ടില്ല. ഇതൊക്കെ സിപിഎം മുടക്കിയതാണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ ബിജെപി വികസനം കൊണ്ടുവരാത്തതിലുള്ള ജാള്യം മറയ്ക്കുകയാണെന്ന് ശിവന്‍കുട്ടി പറയുന്നു.

കൊല്ലത്തും കുണ്ടറയിലും ഇല്ല

കൊല്ലത്തും കുണ്ടറയിലും ഇല്ല

കൊല്ലത്തും കുണ്ടറയിലും താന്‍ മത്സരിക്കാന്‍ ഇല്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. താന്‍ കൊട്ടാരക്കരയിലും മത്സരിക്കില്ല. ഇത്തവണ ആര്യാ രാജേന്ദ്രന്‍ മേയറായത് പോലെ പല ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ ഇത്തവണയുണ്ടാവും. വനിതകളും യുവജനങ്ങളും ഇത്തവണ കൂടുതലായുണ്ടാവും. ഈ സര്‍ക്കാര്‍ തുടരണമെന്ന് ജനങ്ങല്‍ ആഗ്രഹിക്കുന്നുണ്ട്. ഇടതുമുന്നണിക്ക് തുടര്‍ ഭരണം ഉറപ്പാണെന്നും ചിന്ത ജെറോം പറഞ്ഞു.

എന്‍സിപിയെ ചൊടിപ്പിക്കില്ല

എന്‍സിപിയെ ചൊടിപ്പിക്കില്ല

പാലായില്‍ ഇടഞ്ഞ എന്‍സിപിക്ക് എലത്തൂര്‍ അടക്കം മറ്റ് മൂന്ന് സീറ്റുകള്‍ നല്‍കും. ശശീന്ദ്രന്റെ സീറ്റ് പിടിച്ചെടുക്കും. അതേസമയം ജോസ് കെ മാണിക്ക് പകരം മാണി സി കാപ്പനെ യുഡിഎഫിലേക്ക് കൊണ്ടുവന്നു എന്നാണ് കോണ്‍ഗ്രസിന്റെ വാദം. രമേശ് ചെന്നിത്തലയും ഇത് ശരിവെക്കുന്നു. എന്നാല്‍ അതൊന്നും കോണ്‍ഗ്രസിന് വലിയ ന്യായീകരണല്ല. കാരണം പാലായില്‍ ഇടതുമുന്നണിയുടെയും ജോസിന്റെയും കരുത്ത് ചേരുന്നതോടെ എല്‍ഡിഎഫ് വന്‍ ശക്തിയാണ്. കാപ്പന്‍ അത്രത്തോളം ജനപിന്തുണയുള്ള നേതാവല്ല.

Thiruvananthapuram
English summary
kerala assembly election 2021: cpm will take thiruvanathapuram and kovalam seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X