തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേമത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍?; മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിയപ്പോഴും യുഡിഎഫില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സ്ക്രീനിങ് കമ്മറ്റി യോഗത്തിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ രണ്ട് ദിവസമായി ദില്ലിയിലുണ്ട്. സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പടെ ഏതാനും മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനിടയിലാണ് നേമം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി കെ മുരളീധര‍ന്‍ എംപി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

മത്സരിച്ച് വിജയിച്ചത്

മത്സരിച്ച് വിജയിച്ചത്

അഞ്ച് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച് വിജയിച്ച മണ്ഡലാണ് നേമം, 1977, 1980, 1982 വര്‍ഷങ്ങളിലും 2001 ലും 2006 ലുമായിരുന്നു നേമത്ത് നിന്നും കോണ്‍ഗ്രസ് വിജയിച്ചത്. മുതിര്‍ന്ന നേതാവായ എന്‍ ശക്തനായിരുന്നു 2001 ലേയും 2006 ലേയും വിജയി. 2011 ല്‍ എല്‍ഡിഎഫ് വിട്ട് വന്ന ജനതാദളിന് സീറ്റ് നല്‍കിയതോടെയാണ് നേമത്തെ കോണ്‍ഗ്രസിന്‍രെ ശനിദിശ തുടങ്ങുന്നത്.

Recommended Video

cmsvideo
#KLElection2021 നേമത്ത് അങ്കത്തിനിറങ്ങാൻ തയ്യാറെന്ന് കെ മുരളീധരൻ
ബിജെപി വരുന്നത്

ബിജെപി വരുന്നത്

ജനതാദളിന് സീറ്റ് നല്‍കിയതോടെ മണ്ഡലത്തിലെ കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളില്‍ വലിയൊരു വിഹിതം ബിജെപിയിലേക്ക് പോവുന്ന സ്ഥിതിയുണ്ടായി. 2011 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചാരുപാറ രവിക്ക് 20248 വോട്ടുകളായിരുന്നു നേടാന്‍ സാധിച്ചത്. അന്ന് സിപിഎമ്മിലെ വി ശിവന്‍ കുട്ടി വിജയിച്ചപ്പോള്‍ ഒ രാജഗോപാലിലൂടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.

വീണ്ടും കുറഞ്ഞു

വീണ്ടും കുറഞ്ഞു

2016 ലേക്ക് എത്തിയപ്പോള്‍ മണ്ഡലത്തിലെ യുഡിഎഫ് വോട്ടുകള്‍ വീണ്ടും കുറഞ്ഞു. വി സുരേന്ദ്രന്‍ പിള്ളയെ ആയിരുന്ന ജെഡിയു സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ മുന്‍തവണ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടുകളായിരുന്നു ഇത്തവണ ലഭിച്ചത്. 67813 വോട്ട് തേടി ഒ രാജഗോപാല്‍ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ സിപിഎമ്മിന് 59142 വോട്ട് ലഭിച്ചു. യുഡിഎഫിന് ലഭിച്ചത് കേവലം 13860.

ശക്തനായ സ്ഥാനാര്‍ത്ഥി

ശക്തനായ സ്ഥാനാര്‍ത്ഥി


മണ്ഡലത്തില്‍ ഒരു സ്വാധീനവും ഇല്ലാത്ത ജെഡിയുവിന് സീറ്റ് വിട്ട് നല്‍കി നേമത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നശിപ്പിച്ചു എന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില് ശക്തമാണ്. ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കണമെന്ന ആവശ്യം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി അറിയിച്ചിരുന്നു.

വിജയന്‍ കെ തോമസ്

വിജയന്‍ കെ തോമസ്

ദള്‍ മുന്നണി വിട്ടതിനാല്‍ സീറ്റ് തിരികെ എടുക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. എന്നാല്‍ ആര് സ്ഥാനാര്‍ത്ഥിയാവും എന്നതില്‍ തീരുമാനം ഉണ്ടായില്ല. വിജയന്‍ കെ തോമസ് സീറ്റിനായി രംഗത്ത് വന്നെങ്കിലും സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി വിടുന്ന സ്ഥിതിയും ഉണ്ടായി.

ഉമ്മന്‍ചാണ്ടി വരുമോ

ഉമ്മന്‍ചാണ്ടി വരുമോ

ഇതിനിടയില്‍ നേമത്ത് ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയായി എത്തുന്ന അഭ്യുഹം ശക്തമായത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചില പ്രസ്താവനകളും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഒടുവില്‍ പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് വ്യക്തമാക്കേണ്ടി വന്നു. ഇതോടെ നേമത്തേക്ക് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ പാര്‍ട്ടി പരിഗണിക്കുന്നുവെന്ന പ്രതീതിയുണ്ടായി.

നേമത്ത് അവന്‍ വരുന്നു

നേമത്ത് അവന്‍ വരുന്നു

നേമത്ത് അവന്‍ വരുന്നു എന്ന രീതിയില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ ഫേസ്ബുക്കില്‍ ക്യാംപെയിനും തുടങ്ങി. വിഎം സുധീരനേയും വിഎസ് ശിവകുമാറിനേയും സ്ഥാനാര്‍ത്ഥിയാവാന്‍ പാര്‍ട്ടി സമീപിച്ചതായും രണ്ടുപേരും നിരസിച്ചതായും റിപ്പോര്‍ട്ടുണ്ടായി. എന്നാല്‍ ഇതിനിടയിലാണ് ഏറ്റവും അവസാനം കെ മുരളീധരന്‍ നേമത്ത് സ്ഥാനാര്‍ത്ഥിയാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

കെ മുരളീധരന്‍

കെ മുരളീധരന്‍

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കം മുതല്‍ തന്നെ മത്സരിക്കാന്‍ കെ മുരളീധരന്‍ താല്‍പര്യം അറിയിച്ചിരുന്നു. തന്‍റെ മുന്‍ മണ്ഡലമായ വട്ടിയൂര്‍ക്കാവ് ആയിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഈ നീക്കം തടഞ്ഞു. എന്നാല്‍ നേമത്ത് മത്സരിക്കാന്‍ പ്രമുഖ നേതാക്കള്‍ രംഗത്ത് വരാത്ത അവസ്ഥയില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ കെ മുരളീധരന്‍ സ്വയം സന്നദ്ധനായി രംഗത്ത് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബിജെപിയുടെ വിജയം തടയാം

ബിജെപിയുടെ വിജയം തടയാം

നേമത്ത് മത്സരിക്കാനുള്ള തന്‍റെ സന്നദ്ധത അറിയിക്കാനായി കെ മുരളീധരന്‍ ഉടന്‍ തന്നെ ഹൈക്കമാന്‍ഡിനെ കാണുമെന്ന് റിപ്പോര്ട്ടില്‍ പറയുന്നു. നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വന്നാല്‍ നേമത്തെ ബിജെപിയുടെ വിജയം തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അതേസമയം എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാട് തിരുത്തി മുരളീധരന് അവസരം നല്‍കിയാല്‍ മറ്റുള്ളവരും ഈ ആവശ്യം ഉന്നയിക്കുമോയെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

Thiruvananthapuram
English summary
kerala assembly election 2021; K Muraleedharan may be the Congress candidate in nemom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X