സിപിഎം പിന്തുണ തനിക്കുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി,കോടിയേരി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം..
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചതോടെ സിപിഎമ്മിനെതിരെ പുതിയ വെളിപ്പെടുത്തലുമായി യുഡിഎഫ് സ്ഥാനാർത്ഥി. തനിക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് വെളിപ്പെടുത്തൽ. നെയ്യാറ്റിന്‍കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജാണ് ഇക്കാര്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

നേതാക്കളുമായി അടുത്ത ബന്ധം
തിരഞ്ഞെടുപ്പിൽ നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയിൽ നിന്ന് തനിക്ക് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാംഗത്വവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ച് 2012 ലാണ് ശെൽവരാജ് യുഡിഎഫിനൊപ്പം ചേര്‍ന്നത്. എന്നാൽ സിപിഎം വിട്ട ശേഷവും കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി താൻ അടുത്ത ബന്ധം സൂക്ഷിച്ചുവരുന്നുണ്ടെന്നും ശെല്‍വരാജ് കൂട്ടിച്ചേർത്തു.

ഭിന്നതയോടെ പാർട്ടി വിട്ടു
2006-ല്‍ പാറശ്ശാലയില്‍ നിന്നും 2011-ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഇദ്ദേഹം പാര്‍ട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് 2012 മാര്‍ച്ച് 9-നാണ് പാർട്ടി വിടുന്നത്. നിയമ സഭാംഗത്വത്തിനൊപ്പം പാര്‍ട്ടി സ്ഥാനങ്ങളും രാജി വെച്ചുകൊണ്ടായിരുന്നു ഈ തീരുമാനം. കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ 2012 ജൂണ്‍ 2-ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.

ശെൽവരാജിന് വിജയം
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് എംഎല്‍എ സ്ഥാനം വരെ ഉപേക്ഷികച്ച ശേഷം തുടര്‍ന്ന് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് അതേ മണ്ഡലത്തില്‍ നിന്ന് തന്നെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഇത്തരത്തിൽ മത്സരിച്ച് വിജയിച്ച ആദ്യത്തെ വ്യക്തിയാണ് ശെല്‍വരാജ്. 2011 ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ശെൽവരാജ് മത്സരിച്ചപ്പോള്‍ 6702 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശെല്‍വരാജ് വിജയിച്ചത്. കോണ്‍ഗ്രസിൽ നിന്ന് യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച തമ്പാനൂര്‍ രവിയെയാണ് ശെല്‍വരാജ് പരാജയപ്പെടുത്തിയത്.

എൽഡിഎഫ് സ്ഥാനാർത്ഥി
2012ലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ശെല്‍വരാജ് 6334 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ ആന്‍സലന്‍ ആണ് ഇവിടെ നിന്നും ഇടത്പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications