തലസ്ഥാനം കാത്തിരിപ്പിൽ; ലുലു മാൾ ഉദ്ഘാടനം ഇന്ന്; ഷോപ്പിങ് നാളെ മുതൽ
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ വിസ്മയമായ തലസ്ഥാന നഗരിയിലെ ലുലു മാൾ ഇന്ന് ഉദ്ഘാടനം ചെയ്യും. 11.30 നാണ് ഉദ്ഘാടന കർമ്മം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്ദ്യോഗികമായി ഉദ്ഘാടനം കർമ്മം നിർവ്വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനത്തിന്റെ അധ്യക്ഷത വഹിക്കും. നാളെ മുതൽ പൊതു ജനങ്ങൾക്ക് ലുലു മാളിൽ ഷോപ്പിങ് നടത്താൻ സാധിക്കും.

മാളിലെ പ്രത്യേകതകൾ ഇങ്ങനെ; -
2 ലക്ഷം ചതുരശ്ര അടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റ് ആണ് പ്രധാന ആകർഷണം എന്ന് പറയാം. മാളിൽ 2500 പേർക്ക് ഒരുമിച്ച് ഇരിക്കാൻ കഴിയുന്ന ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി 80000 ചതുരശ്രയടിയിൽ ഫൺട്യൂറ എന്ന പേരിൽ എന്റർടെയ്ൻമെന്റ് സെന്റകളും ഇവിടെ കാണാൻ കഴിയും. ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രിറ്റ് എന്നിവയുമുണ്ട്. 200 രാജ്യാന്തര ബ്രാൻഡുകൾക്കൊപ്പം കുടുംബശ്രീ, ഖാദി ഉൽപന്നങ്ങളും മാളിന് ഉളളിൽ ഉണ്ട്.
വിഷം നല്കി ഇല്ലാതാക്കാന് ശ്രമിച്ചു, ആരാണെന്ന് തുറന്നുപറയും; വെളിപ്പെടുത്തലുമായി സരിത എസ് നായര്

ഇതിന് പുറമെ മാളിന് അകത്ത് കേബിൾ കാറിൽ ചുറ്റാൻ സിപ് ലൈൻ സർവീസ് ഉണ്ട്. പി വി ആർ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീനുകളുള്ള സൂപ്പർ പ്ലക്സ് തിയറ്റർ ഉടൻ തുറക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. 8 നിലകളുള്ള മൾട്ടി ലെവൽ സംവിധാനത്തിൽ 3500 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും. ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് പോകുന്നതിനും പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം ഉണ്ടാകും. ഇന്റലിജന്റ് പാർക്കിങ് ഗൈഡൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

മാളിൽ എത്തുന്ന ഭിന്നശേഷിക്കാർക്കായി മോട്ടറൈസ്ഡ് വീൽ ചെയർ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാളിലേക്ക് കെ എസ് ആർ ടി സിയുടെ സിറ്റി സർവീസും ഇതിന് പുറമെ ക്രമീകരിച്ചിട്ടുണ്ട്. 300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറന്നു. ഇതിൽ വസ്ത്രമേഖലയിലെയും സൗന്ദര‍്യവർധക ഉൽപന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവരെ എത്താത്തതാണ്. ഇവ തെക്കേ ഇന്ത്യയിലും ആദ്യമായാണെത്തുന്നതെന്ന പ്രത്യേകയും ലുലുവിൻ്റെ ഈ ജനകീയ ഷോപ്പിംഗ് അനുഭവത്തിനുണ്ട്.
കഴക്കൂട്ടം - കോവളം ബൈപാസിൽ ആക്കുളത്ത് 3 നിലകളിൽ ആയി 20 ലക്ഷം ചതുരശ്രയടിയിൽ ആണ് തലസ്ഥാനത്ത് ലുലു മാൾ നിർമിച്ചിരിക്കുന്നത്.

അതേസമയം, മാളിൽ പതിനയ്യായിരത്തോളം പേർക്ക് ജോലി ലഭിക്കും എന്ന് ലുലു ഗ്രൂപ്പ് സി എം ഡി എം. എ. യൂസഫലി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള തന്നെ 600 പേരെ ലുലു ജീവനക്കാരായി നിയമിച്ചു കഴിഞ്ഞു. ഇതിൽ 100 പേർ ആക്കുളം നിവാസികൾ തന്നെയാണ്. മാളിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭങ്ങളിലൂടെ നൂറു കണക്കിനാളുകൾക്ക് തൊഴിലും ജീവിതവും നൽകുകയാണ്. ഇവിടെ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഹോസ്റ്റലുകളും വീടുകളും ഒരുക്കുന്നതിലൂടെ നഗരത്തിന് വരുമാനവും വളർച്ചയും ലഭിക്കും. തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഏടുകളിലൂടെ മാറ്റം വരുത്തുകയെന്ന ലക്ഷ്യമാണ് ലുലുവിലൂടെ യാഥാർഥ്യമാകുന്നത്.
സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്ട്ട്, അടുത്ത നടപടി ഇങ്ങനെ
ജനങ്ങൾക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന തരത്തിലാണ് മാളിലെ എല്ലാ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്നും കൊവിഡ് രോഗവ്യാപനം കണക്കിലെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോയതെന്നും യുസഫലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം .എ. അഷ്റഫ് അലി, ഡയറക്ടർമാരായ എ. വി. അനന്ത് റാം, എം. എ. നിഷാദ്, വി. നന്ദകുമാർ എന്നിവർക്കൊപ്പം ആണ് യൂസഫലി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.