Get Updates
Get notified of breaking news, exclusive insights, and must-see stories!

ശംഖുമുഖത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് സെന്ററിലെ ആദ്യ വിവാഹം; സാ​ഗരം സാക്ഷി, അനഘയും റിയാസും ഒന്നായി

തിരുവനന്തപുരം: ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ് വിവാഹം. ജീവിതത്തിൽ എന്നും ഓർത്തുവെയ്ക്കാൻ പാകത്തിൽ ‌ ആ ദിവസം മനോഹരമാക്കണമെന്ന് ആ​ഗ്രഹിക്കാത്ത ആരാണ് ഉള്ളത്. ഇപ്പോൾ പഴയ പോലെയൊന്നുമല്ല വിവാഹങ്ങൾ, ഒത്തിരി മാറ്റങ്ങൾ വന്നു.

സേവ് ദ ഡേറ്റ് മുതൽ വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ട് വരെ കൃത്യമായ പ്ലാനിം​ഗിന്റെ അടിസ്ഥാനത്തിലാണ് പോകുന്നത്. പ്രധാനപ്പെട്ട മറ്റൊരു മാറ്റമാണ് ഡെസ്റ്റിനേഷൻ വിവാഹങ്ങൾ. ആകാശത്ത് വെച്ച് വരെ ഇപ്പോൾ വിവാഹങ്ങൾ നടക്കുന്നു. വിദേശത്തൊക്കെ സാധാരണമാണ് ഡെസ്റ്റിനേഷൻ വിവാഹങ്ങൾ. ഇതാ നമ്മുടെ കേരളത്തിൽ ഈ ട്രെന്റ് എത്തിയിരിക്കുകയാണ്.

wedding

സംസ്ഥാനത്തെ ആ​ദ്യ ഡെസ്റ്റിനേഷൻ വെഡിം​ഗ് സെന്ററിന് തിരുവന്തപുരം ശംഖുമുഖത്ത് തുടക്കമായി. ഉള്ളൂർ സ്വദേശി അനഘയും കൊല്ലം സ്വദേശി റിയാസുമാണ ശംഖുമുഖത്തെ വെഡിം​ഗ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിലെ ആദ്യ വധൂവരന്മാർ. ബീച്ചിൽ വെച്ചൊരു വിവാഹം. സർക്കാരിന്റെ ഇത്തരം ഒരു ഉദ്യമത്തിൽ പങ്കാളികളാകുന്നതിനുള്ള സന്തോഷം ദമ്പതികൾ പങ്കുവെച്ചു.

വളരെ മനോഹരമായ അന്തരീക്ഷമാണ് ഇവിടെ വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഇവിടെ 500 ൽ അധികം പേർക്ക് ഒത്തുചേരാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാ​ഗമായി കലാ പരിപാടികളും തയ്യാറാക്കിയിട്ടുണ്ട്.

രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് സർക്കാർ ഈ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡി ടി പി സിക്കാണ്. വിവാഹം നടത്താൻ എത്തുന്നവർക്കുള്ള താമസം ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ തന്നെ സർക്കാർ ഒരുക്കുന്നു.

വിനോദസഞ്ചാരവകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഇവിടെ 500ലധികം പേർക്ക് ഒത്തുചേരാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇതിൻറെ ഭാഗമായി കലാപരിപാടികളും വേദിയിൽ ഉണ്ട്. രണ്ടു കോടിയോളം രൂപ ചിലവിട്ട് സർക്കാർ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡിടിപിസിക്കാണ്.

ശംഖുമുഖം ബീച്ച് പാർക്കിൽ ഒരുക്കിയ ഈ കേന്ദ്രത്തിൽ ആംഫി തിയറ്റർ, വിവാഹവേദികൾ. കടലിന്റെ പശ്ചാത്തലത്തിൽ വധു - വരന്മാർക്ക് ചിത്രമെടുക്കാൻ കഴിയുന്ന സ്ഥലങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. 75000 രൂപയും ജി എസ് ടി യുമാണ് ഈ ഡെസ്റ്റിനേഷൻ വെഡിം​ഗ് സെന്ററിന്റെ വാടക. ഭക്ഷണം അലങ്കാരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+