തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചലച്ചിത്രോത്സവത്തില്‍ ചുംബന സമരം; സംഘര്‍ഷം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചുംബനസമരം അരങ്ങേറി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. കൊച്ചിയിലും കോഴിക്കോടും ചുംബന സമരം നടത്തിയവര്‍ തന്നെയായിരുന്നു തിരുവനന്തപുരത്തും സമരം നടത്തിയത്.

കൈരളി, ശ്രീ തീയേറ്ററിന് മുന്നില്‍ വച്ച് ഉച്ചക്ക് ഒന്നരയോടെയാണ് മൂന്നാം ചുംബന സമരം അരങ്ങേറിയത്. ഫാസിസത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സമരം. മാധ്യമ പ്രവര്‍ത്തകരുമായുണ്ടായ വാക്കു തര്‍ക്കമാണ് നേരിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

KIss of Love IFFK

കിസ്സ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം തന്നെ സമരം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ കൈരളി തീയേറ്ററിന് മുന്നില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡെലിഗേറ്റുകളെ മാത്രമേ തീയേറ്റര്‍ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളു.

മുമ്പ് നടന്ന മൂന്ന് സമരങ്ങളേക്കാള്‍ വ്യത്യസ്തമായിരുന്നു ചലച്ചിത്രോത്സവത്തിലെ ചുംബന സമരം. കൊച്ചിയിലും കോഴിക്കോടും എല്ലാം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളിലൂടെ വലിയ പ്രചാരണമാണ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ എതിര്‍ക്കാനെത്തുന്നവര്‍ക്കും സംഘടിക്കാനുള്ള സമയം ലഭിച്ചിരുന്നു.

ഇത്തവണ വളരെ പെട്ടെന്നുള്ള തീരുമാനമായിരുന്നതിനാല്‍ പ്രതിഷേധക്കാര്‍ക്ക് സംഘടിച്ചെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ വലിയ സംഘര്‍ഷമില്ലാതെ സമരം കചന്നുപോയി. ഡെലിഗേറ്റുകളായെത്തിവരായിരുന്നു സമരക്കാര്‍ മുഴുവനും. സദാചാര പോലീസിനെതിരേയും ഫാസിസത്തിനെതിരേയും മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമരം.

Thiruvananthapuram
English summary
Kiss of Love activist conducted kiss protest in International Filim Festival of Kerala. The protest took place at Kairali Theatre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X