'ഭരണകൂടം നടത്തിയ ദുരഭിമാന കുറ്റകൃത്യത്തിന്റെ ജീവിക്കുന്ന ഇര', അനുപമയ്ക്ക് ഒപ്പം കെകെ രമ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി വടകര എംഎൽഎ കെകെ രമ. അനുപമയുടെ രക്ഷിതാക്കളും ശിശക്ഷേമ സമിതിയും പോലീസും സർക്കാരും പാർട്ടി കോടതിയും മുഖ്യമന്ത്രിയും അനുപമയെന്ന അമ്മയോട് കാണിച്ചത് ഒരു ദുരഭിമാന ക്രൂരതയാണെന്ന് കെകെ രമ എംഎൽഎ കുറ്റപ്പെടുത്തി.
കെകെ രമയുടെ പ്രതികരണം: '' കേരളത്തിലെ ഭരണകൂടം നടത്തിയ ദുരഭിമാന കുറ്റകൃത്യത്തിന്റെ ജീവിക്കുന്ന ഇരകളാണ് അനുപമയും കുഞ്ഞും. ഇപ്പോൾ അനുപമയ്ക് മുഖവുര വേണ്ടതില്ല. ഇന്ന് അനുപമയെ നേരിൽ കണ്ടു. സ്വന്തം ചോരകുഞ്ഞിനെ കിട്ടാൻ ആറ് മാസത്തിലധികമായി വിവിധ വാതിലുകൾ മുട്ടി തളർന്ന് രക്ഷയില്ലാതായപ്പോൾ ജനകീയ കോടതിക്കു മുൻപിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന ഒരമ്മ... ദുരഭിമാനികളായ അനുപമയുടെ രക്ഷിതാക്കൾ, ദുരഭിമാനികളായ ശിശുക്ഷേമ സമിതി, ദുരഭിമാനികളായ പോലീസ്, ദുരഭിമാനികളായ സർക്കാരും മുഖ്യമന്ത്രിയും ദുരഭിമാനികളായ പാർട്ടി കോടതി ഇവരെല്ലാം കൈകോർത്ത് നടത്തിയ ഒരു ദുരഭിമാന ക്രൂരത.

ഒരമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തു ദത്തു നൽകി എന്നു പറയുമ്പോൾ മനസാക്ഷിയുള്ളവരെല്ലാം ഞെട്ടുകയാണ്. ഈ നാട്ടിൽ ജീവിക്കേണ്ടി വരുന്നതിൽ ലോകത്തിനു മുന്നിൽ തലകുനിക്കുകയാണ്. ഒരു പിഞ്ചു കുഞ്ഞിന്റെ 'അമ്മ' എന്ന അവകാശത്തെയാണ് ഇവർ നിഷേധിച്ചിരിക്കുന്നത്. ശിശു ക്ഷേമ സമിതിയും,ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസും, വനിതാ കമ്മീഷനുമുൾപ്പെടെയുള്ള എല്ലാ ഭരണകൂട സംവിധാനങ്ങളും നടത്തിയ ദുരഭിമാന കുറ്റകൃത്യമാണ് അനുപമയും കുഞ്ഞും നേരിട്ടത്.
'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ
അനുപമയോടും കുഞ്ഞിനോടും മാത്രമല്ല, ദത്തെടുക്കാനുള്ള സങ്കീർണ്ണ നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ച് കാത്തിരുന്ന് ഒടുവിൽ അനുപമയുടെ കുഞ്ഞിനെ ഇക്കാര്യങ്ങളൊന്നുമറിയാതെ ഏറ്റുവാങ്ങി വളർത്തുന്ന ദമ്പതികളോടും സമാനതയില്ലാത്ത ക്രൂരതയാണ് മേല്പറഞ്ഞ സംവിധാനങ്ങൾ കാണിച്ചത്. ഏറെ സുതാര്യവും സത്യസന്ധവുമായി നിർവ്വഹിക്കപ്പെടേണ്ട ദത്തെടുക്കൽ പ്രക്രിയകൾ പോലുള്ള കാര്യങ്ങളുടെ വിശ്വാസ്യതയാണ് തകർന്ന് തരിപ്പണമായത്. അനുപമ, ഭരണതലത്തിലും പോലീസ് സ്റ്റേഷനിലും പാർട്ടി നേതാക്കൾക്കും നിരന്തരം പരാതികൾ നൽകി നീതി കാത്തിരിക്കുമ്പോൾ തന്നെയാണ്
അമ്മത്തൊട്ടിലിൽ നിന്നു ലഭിച്ചു എന്നു പറയുന്ന കുഞ്ഞിന്റെ ദത്തെടുക്കൽ പ്രക്രിയയും നടന്നത്. ഇത് ദുരൂഹമാണ്.
ഇതെന്താ കറുപ്പും കറുപ്പും? ദിലീപിന്റെയും കാവ്യയുടേയും പുതിയ ചിത്രങ്ങൾ വൈറൽ
വേണ്ട നടപടിക്രമങ്ങൾ മുഴുവൻ പാലിച്ചല്ല ഈ ദത്തെടുക്കൽ നടന്നത് എന്ന് ഉറപ്പാണ്. ഭരണകക്ഷിയുടെ പ്രാദേശിക നേതാവിന്റെ സ്വാധീനത്തിനു മുന്നിൽ കണ്ണുപൊത്തിക്കളിച്ചും, മുട്ടിലിഴഞ്ഞും ഈ അധാർമ്മികതയ്ക്ക് കൂട്ടുനിന്ന മുഴുവൻ വ്യക്തികളും സ്ഥാപനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അനുപമയുടെ കുഞ്ഞിനെ ഉടൻ അനുപമയ്ക്ക് ലഭിക്കണം. അതുവരെ ജനാധിപത്യ സമൂഹത്തിന് വിശ്രമിക്കാനാവില്ല.നൊന്തു പെറ്റ അമ്മ ആവശ്യപ്പെടുന്നത് സ്വന്തം കുഞ്ഞിനെയാണ്. അതിനായി കൈ നീട്ടി നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ലോകത്തിനു മുൻപിൽ കേരളീയരെയാരാകെ ദുരഭിമാനഹത്യയുടെ
ഉത്തരവാദികളായി മുദ്രകുത്തപ്പെടുന്നതിന് മുൻപ് അമ്മയുടെ മടിയിൽ കുഞ്ഞുണ്ടാവണം''.












Click it and Unblock the Notifications