• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അന്തര്‍ദേശീയ നിലവാരമുള്ള രാജ്യത്തെ ആദ്യ ആനപരിപാലന കേന്ദ്രം കോട്ടൂരില്‍ സജ്ജമായി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോട്ടൂരിനടുത്ത് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തെ ലോകനിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്ഥിരമായി നാട്ടിലിറങ്ങുന്ന കാട്ടാനകളേയും സംരക്ഷണം ആവശ്യമായി വരുന്ന നാട്ടാനകളേയും പുനരധിവസിപ്പിക്കാനായാണ് ഈ കേന്ദ്രം വിപുലീകരിക്കുന്നത്. 105 കോടി രൂപയാണ് ഈ പദ്ധതിക്കായി കിഫ്ബി മുഖാന്തരം അനുവദിച്ചത്.

175 ഹെക്ടർ വനപ്രദേശത്താണ് 50 ആനകളെ പാർപ്പിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആനകളെ അവയുടെ സാമൂഹ്യ ജീവിതക്രമമനുസരിച്ചു ഒറ്റക്കും കൂട്ടമായും പാർപ്പിക്കാവുന്ന സൗകര്യങ്ങളാണ് രൂപകൽപന ചെയ്തിട്ടുള്ളത്. രണ്ടുമുതൽ അഞ്ചുവരെ ഏക്കർ സ്ഥലമാണ് ഓരോ വാസസ്ഥലത്തിലും ഉൾപ്പടുത്തിയിരിക്കുന്നത്. ഓരോന്നിലും ഒന്നുമുതൽ നാലുവരെ ആനകൾക്കുള്ള കൊട്ടിലുകൾ, ജലസംഭരണികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഉരുക്കുവേലികളാണ് അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ളത്. കുട്ടിയാനകൾക്കുള്ള പരിചരണകേന്ദ്രത്തിൽ കുട്ടിയാനകൾക്കുള്ള മുറികളോടൊപ്പം അണുവിമുക്ത അടുക്കള, പാപ്പാന്മാർക്ക്‌ ഇരുപത്തിനാലുമണിക്കൂറും തങ്ങാനുള്ള സൗകര്യം, ഡോക്ടർക്കുള്ള പരിശോധനമുറി എന്നിവ ഒരുക്കിയിട്ടുണ്ട്.

ഇത്തരത്തിൽ ഈ രാജ്യത്തെ പ്രഥമസംവിധാനമാണ് ഇവിടെ നിലവിൽ വരുന്നത്. ഇവിടെ പണിതീർന്നിട്ടുള്ള വെറ്ററിനറി ആശുപത്രി, ആനകളെ ചികിത്സിക്കുവാനുള്ള ആധുനിക സൗകര്യങ്ങളും പരിശീലനം ലഭിച്ചിട്ടുള്ള വെറ്റിനറി സർജന്മാരുടെ സേവനത്തോട് കൂടിയതുമാണ്.

ആനകൾക്ക് ഭക്ഷണം തയ്യാറാക്കുവാൻ ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കള സമുച്ചയവും, ഇതോടനുബന്ധിച്ചു ആനയൂട്ട് കാണുന്നതിന് സന്ദർശകർക്കുള്ള സൗകര്യവും നിർമ്മിക്കും. ആനകൾക്ക് കുളിക്കുന്നതിനായി നെയ്യാർ ജല സംഭരണിയിൽ ചെക്കുഡാമുകൾ കെട്ടി ആവശ്യമായ സൗകര്യം തയ്യാറാക്കുന്നുമുണ്ട്.

ആനയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ആധുനിക വിജ്ഞാന വ്യാപന മാധ്യമങ്ങളിലൂടെ നൽകുന്നതിനായി ആന മ്യൂസിയം16,000 ചതുരശ്രഅടിയിൽ പണി തീർന്നു വരുന്നു. വെറ്ററിനറി ഡോക്ടർമാർ, ആന പാപ്പാന്മാർ, ആനയുടമകൾ, വന്യജീവിതല്പരർ, വനംഉദ്യോഗസ്ഥന്മാർ, വിദ്യാർഥികൾ എന്നിവർക്ക് പരിശീലനം നൽകുവാനായി വിപുലമായ പരിശീലന ഗവേഷണകേന്ദ്രവും നാൽപതുപേർക്കുള്ള ഹോസ്റ്റൽ സൗകര്യവും ഈ കേന്ദ്രത്തിന്റെ ഭാഗമായി നിലവിൽവരുന്നു.

നിലവിൽ കുട്ടിയാനകളുൾപ്പെടെയുള്ള 16 ആനകളെ പാർപ്പിക്കുവാനുള്ള സൗകര്യങ്ങൾ, എൻട്രൻസ് പ്ളാസ, ആസ്ഥാന മന്ദിരം, വെറ്ററിനറി ഹോസ്പിറ്റൽ, കഫെറ്റീരിയ, പാർക്കിംഗ് ഏരിയ എന്നിവയുടെ പ്രവർത്തനമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്.

cmsvideo
  WHO approved covishield vaccine for emergency use

  ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

  പൂർണമായി പ്രവർത്തനമാരംഭിച്ച് 50 ആനകൾ ഈ കേന്ദ്രത്തിൽ എത്തുമ്പോൾ ലോകത്തുതന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയകേന്ദ്രമായിരിക്കും ഇവിടെ നിലവിൽ വരിക. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമായി കാപ്പുകാടും അനുബന്ധമായി പാറശാല നിയോജകമണ്ഡലത്തിലെ നെയ്യാർമേഖലയും ഈ പദ്ധതി വഴി മാറാൻ പോവുകയാണ്. ഇതിനു പുറമേ, വന്യജീവികൾ മൂലം വനാതിർത്തിയിൽ കഴിയുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യവും വയനാട്, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ വ്യാപകമാകുന്നത് ഈ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി വനാതിർത്തികളിൽ സൗരോർജ വൈദ്യുതിവേലി, ആനപ്രതിരോധമതിൽ, റെയിൽഫെൻസിങ് എന്നിവ സ്ഥാപിക്കുന്നതിനും പ്രശ്നബാധിത വനമേഖലകളിലെ താമസക്കാരെ അവിടെ നിന്നും മാറ്റിപ്പാർപ്പിക്കാനും മറ്റുമായി കിഫ്‌ബി, റീബിൽഡ്കേരള എന്നിവയിൽനിന്നുള്ള ധനസഹായത്തോടെ 938 കോടി രൂപയുടെ പദ്ധതികൾ ഈ സർക്കാർ നടപ്പാക്കി വരുന്നു‌വെന്നും മുഖ്യമന്ത്രി പറഞ്ഞു.

  സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  Thiruvananthapuram

  English summary
  Kottur has set up the country's first international standard elephant rearing center
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X