ടിസി വാങ്ങി എസ്എഫ്‌ഐ സ്ഥാനാർത്ഥി പോയി; ചുവപ്പിന്റെ കോട്ടയിൽ ആർട്‌സ് ക്ലബ് സെക്രട്ടറി കെഎസ്‌യുക്കാരി
തിരുവനന്തപുരം: തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം 40 വര്‍ഷത്തിന് ശേഷം കെ എസ് യു സ്വന്തമാക്കി. എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതിനെ തുടര്‍ന്നാണ് കെ എസ് യു സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുത്തത്. എസ് എഫ് ഐ സ്ഥാനാര്‍ത്ഥി കോളേജില്‍ നിന്നും ടി സി വാങ്ങിയ സാഹചര്യത്തിലാണ് പത്രിക അസാധുവായത്.

40 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു കെ എസ് യു പ്രതിനിധി യൂണിയന്‍ പ്രതിനിധി സ്ഥാനത്തേക്ക് എത്തുന്നത്. എന്നാല്‍ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് എസ് എഫ് അറിയിച്ചത്. ജനുവരി 25ന് ആയിരുന്നു കോളേജില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഇത് മാറ്റിവച്ചു. ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ് എഫ് ഐയുടെ അല്‍ അയ്‌ന ജാമ്‌സ്മിനും കെ എസ് യുവിന്റെ ഡെല്‍ന തോമസുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

ഈ മാസം ആദ്യം അല്‍ അയ്‌നയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എം ബി ബി എസിന് അഡ്മിഷന്‍ ലഭിച്ചു. ഫെബ്രുവരി ഏഴിന് ഇവര്‍ കോളേജില്‍ നിന്നും ടി വി വാങ്ങി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. ഇക്കാര്യം കെ എസ് യു പ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവാക്കി.

പത്രിക അസാധവുമായതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം ഉടലെടുത്തു. എസ് എഫ് ഐ പ്രവര്‍ത്തകന്‍ പ്രണവിന് പരിക്കേറ്റു. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. വെള്ളിയാഴ്ച വരെ കോളേജിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, 40 വര്‍ഷത്തിന് ശേഷം കെ എസ് യു പ്രതിനിധി യൂണിയനില്‍ സ്ഥാനം ലഭിച്ചതോടെ അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഏതാണ്ട് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ജനറല്‍ സീറ്റില്‍ വിജയിക്കാന്‍ കെഎസ് യുവിന് സാധിക്കുന്നത്. അതുകൊണ്ടു തന്നെ ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡെല്‍ന തോമസിന്റെ വിജയം ഏറെ സന്തോഷം നല്‍കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം പറഞ്ഞു.

ഡെല്‍നക്ക് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. ഈ സീറ്റിലേക്കുള്ള എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റിട്ടേണിംഗ് ഓഫീസര്‍ റദ്ദാക്കിയിരുന്നു. കാരണം ഏറെ കൗതുകകരമാണ്, പ്രസ്തുത എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി നിലവില്‍ കോളേജിലെ വിദ്യാര്‍ത്ഥി പോലുമല്ല എന്നതാണ് അത്.

ഇവിടെ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ടി സി വാങ്ങി മറ്റൊരു കോളേജില്‍ അഡ്മിഷന്‍ എടുത്ത ആ എസ്എഫ്‌ഐ നേതാവ് ഇക്കഴിഞ്ഞ ദിവസവും സ്ഥാനാര്‍ത്ഥി ചമഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് നടക്കുന്നുണ്ടായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ക്യാമ്പസ് ജനാധിപത്യത്തെ എത്രമാത്രം വിലകുറച്ചു കാണുന്ന രീതിയിലാണ് ആ സംഘടന പ്രവര്‍ത്തിക്കുന്നത് എന്ന് നാം ഞെട്ടലോടുകൂടി തിരിച്ചറിയുന്നത്.

ഒരു കലാലയത്തിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ വിഡ്ഢികളാക്കുന്ന ഇങ്ങനെയൊരു സമീപനം കൈക്കൊള്ളാന്‍ മാത്രമുള്ള എസ്എഫ്‌ഐയുടെ തൊലിക്കട്ടി അപാരം തന്നെ! ഏതായാലും കൃത്രിമം കണ്ടു പിടിച്ച് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കപ്പെട്ടതോടെ ഇലക്ഷന്‍ തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണിപ്പോള്‍ എസ്എഫ്‌ഐയും അവരെ സഹായിക്കുന്ന സിപിഎം അനുഭാവ അധ്യാപകരും കൂടെ നടത്താനാഗ്രഹിക്കുന്നത്.

അതുപിന്നെ അങ്ങനെയല്ലേ വരൂ, സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ കൊടിക്കൂറയില്‍ എഴുതാനുള്ള അര്‍ത്ഥശൂന്യമായ വാക്കുകള്‍ മാത്രമായവശേഷിപ്പിക്കുകയും തങ്ങളല്ലാതെ മാറ്റാരെയും ഒരു കാരണവശാലും നിലനില്‍ക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന കൊടിയ അസഹിഷ്ണുതയുടെ പേരാണല്ലോ എസ്എഫ്‌ഐ എന്നത്!- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications