വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം; അദാനി കത്ത് നല്‍കിയ പിന്നാലെ പ്രതിഷേധം, കല്ലേറ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രദേശത്ത് വന്‍ സംഘര്‍ഷം. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടി. നിര്‍മാണ സാധനങ്ങളുമായി വന്ന ലോറികളുടെ ചില്ലുകള്‍ കല്ലേറില്‍ പൊട്ടി. തുറമുഖ നിര്‍മാണം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതായിരുന്നു. തുടര്‍ന്ന് അദാനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായി. തുടര്‍ന്നാണ് ഇന്ന് നിര്‍മാണം പുനരാരംഭിക്കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്ത് നല്‍കിയത്. അതോടെ സമരക്കാര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായതോടെ പോലീസിന് നേരെ കല്ലേറുണ്ടായി. പദ്ധതിയെ അനുകൂലിക്കുന്നവരുമെത്തിയതോടെ അന്തരീക്ഷം വഷളായി. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സമരക്കാര്‍ അറിയിച്ചു. നിര്‍മാണത്തിന് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പോലീസ് സമരക്കാരോട് പറഞ്ഞു.
ഉത്തരവിന്റെ കോപ്പി കാണിക്ക് എന്നായിരുന്നു ഈ വേളയില്‍ സമരക്കാരില്‍ ചിലരുടെ പ്രതികരണം. ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് മുകളിലൂടെ ലോറികള്‍ കൊണ്ടുപോയ്‌ക്കോ എന്ന് തൊഴിലാളികള്‍ പോലീസിനെ വെല്ലുവിളിച്ചു.
പോലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തത്ര ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തരയോടെയാണ് നിര്‍മാണം പുനരാരംഭിക്കാന്‍ ശ്രമം തുടങ്ങിയത്. ലോറിയില്‍ സാമഗ്രികള്‍ എത്തിച്ചു. ഇത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇത് ചോദ്യം ചെയ്ത് തുറമുഖ പദ്ധതിയെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തി. ഇതോടെ സംഘര്‍ഷമാകുകയായിരുന്നു. വ്യാപകമായ കല്ലേറുണ്ടായി.
അക്രമത്തില്‍ നിന്ന് എല്ലാവരെയും പിന്തിരിപ്പിക്കാന്‍ വൈദികര്‍ ഉള്‍പ്പെടെ രംഗത്തുവന്നു. സമരക്കാര്‍ സമരപ്പന്തലിലേക്ക് പോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലോറികള്‍ക്ക് പോകണമെങ്കില്‍ സമര പന്തല്‍ പൊളിക്കണം. അതുണ്ടാകില്ലെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. ലോറികള്‍ക്ക് മുമ്പില്‍ കിടന്ന് ചിലര്‍ പ്രതിഷേധിച്ചു. ഇതോടെ ലോറികള്‍ മാറ്റി.
വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ സഭയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി നിര്‍മാണം നിലച്ചിരിക്കുകയാണ്. പദ്ധതി ഒഴിവാക്കണം എന്ന് മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. മതിയായ സുരക്ഷ ഒരുക്കണം എന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂലമായ വിധിയാണ് ഹര്‍ജിയിലുണ്ടായത്. ഇതോടെ വീണ്ടും നിര്‍മാണം തുടങ്ങാന്‍ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. ഈ വേളയിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. പദ്ധതി നിര്‍ത്തിവച്ച് തീരശോഷണത്തെ കുറിച്ച് പഠിക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. പദ്ധതി നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications