Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം സമരവുമായി മുന്നോട്ട്; പള്ളികളില്‍ സര്‍ക്കുലര്‍, സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ശക്തമാക്കാന്‍ സമര സമിതിയുടെ നീക്കം. തുറമുഖ നിര്‍മാണത്തിനെതിരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത. ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. സമരക്കാരെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നു എന്നാണ് സമര സമിതിയുടെ നിലപാട്.

v

അതേസമയം, സമര സമിതിയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് പരിഹാരം ഉണ്ടാകാത്തതെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. വിഴിഞ്ഞത്ത് മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്ന് വലിയ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും വിഴിഞ്ഞത്തുണ്ടായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഞായറാഴ്ച തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കാനാണ് ലത്തീല്‍ അതിരൂപതയുടെ തീരുമാനം. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും സമര സമിതി ആരോപിക്കുന്നു. സര്‍ക്കാരിന്റെ ഈ നീക്കം തിരിച്ചറിയണമെന്നാണ് സമര സമിതി പറയുന്നത്. അതേസമയം, സമര സമിതിക്കെതിരെ മന്ത്രി ശിവന്‍കുട്ടി രംഗത്തുവന്നു. രാജ്യശ്രദ്ധ പിടിച്ചുപറ്റാനാണ് സമര സമിതി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസമായി സമരക്കാരുമായി സംസാരിക്കാന്‍ ചീഫ് സെക്രട്ടറി ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ന് പകല്‍ വലിയ പ്രശ്‌നങ്ങളാണ് വിഴിഞ്ഞത്തുണ്ടായത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടി. നിര്‍മാണ സാധനങ്ങളുമായി വന്ന ലോറിതടഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ അദാനി ഗ്രൂപ്പ് നീക്കം നടത്തിയതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായതോടെ പോലീസിന് നേരെ കല്ലേറുണ്ടായി.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സമരക്കാര്‍ അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തില്‍ നിന്ന് എല്ലാവരെയും പിന്തിരിപ്പിക്കാന്‍ വൈദികര്‍ ഉള്‍പ്പെടെ രംഗത്തുവന്നു. വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ സഭയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി നിര്‍മാണം നിലച്ചിരിക്കുകയാണ്. പദ്ധതി നിര്‍ത്തിവച്ച് തീരശോഷണത്തെ കുറിച്ച് പഠിക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+