'കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകും, ഒരുകൂട്ടം മാത്രം എതിർപ്പ് കാണിക്കുന്നു' ; പിണറായി വിജയൻ
തിരുവനന്തപുരം : കെ റെയിലിനെതിരെ ഏതെങ്കിലും ഒരുകൂട്ടം എതിർപ്പ് കാണിക്കുന്നുവെന്ന് കരുതി സർക്കാർ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എപ്പോഴും നാടിന്റെ പക്ഷത്ത് തന്നെ തുടരുമെന്നും നാളെയുടെ പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പദ്ധതികള്‍ കേരളത്തിൽ വരണമെന്നാണ് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. അത് നാളെയുടെ പദ്ധതിയാണ്. അതിനാൽ തന്നെ നാടിന്റെ പക്ഷത്ത് നിന്ന് സർക്കാർ മാറിനിൽക്കില്ലെന്നും ഏത് സർക്കാർ ഭരണത്തിൽ വന്നാലും ഈ നിലപാടുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരാണ് പദ്ധതിക്ക് അനുമതി നൽകേണ്ടതെന്നും അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടെതെന്നും അനുകൂല സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

കെ റെയിൽ സാമൂഹികാഘാത സർവെക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. സർവെയിൽ എന്താണ് തെറ്റെന്നും സർവെയെയും കല്ലിടലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സുപ്രീം കോടതി വിമർശിച്ചു. കൂടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവെ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്നായിരുന്നു ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചത്. എന്നാല്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്തനുള്ള ശ്രമമല്ലേ ഹര്‍ജിക്കാരുടേതെന്നും ജസ്റ്റിസ് എം ആര്‍ ഷാ ആരാഞ്ഞു ചോദിച്ചു. ഭൂമി ഏറ്റെടുക്കലില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ നിരീക്ഷിച്ചു

സിൽവർലൈൻ പദ്ധതിയുടെ കല്ലിടലുമായി മുന്നോട്ട് പോയാൽ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി തിരിച്ചടിയല്ലെന്നും സർക്കാരിന്റെ നിലപാടിലാണ് വ്യക്തതയില്ലാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സർവെ നടത്തുന്നതിനോട് യുഡിഎഫിന് എതിരഭിപ്രായമില്ല. സർവെയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് യുഡിഎഫ് എതിർക്കുന്നത്. കോടതി ജനങ്ങളുടെ വികാരം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ പ്രതിഷേധങ്ങൾ പ്രതിദിനം ശക്തമായിരുന്നു. കോട്ടയം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ കല്ലിടലുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സർക്കാരിന്റെ നിലപാടുകൾക്ക് എതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications