Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന് കരുത്തായി തദ്ദേശത്തിലെ മികച്ച ലീഡ്; അരുവിക്കരയില്‍ ശബരിനാഥിനെ അട്ടിമറിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: 2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തില്‍ ആര്യനാട് മണ്ഡലം മാറിയാണ് അരുവിക്കര മണ്ഡലം ഉണ്ടാവുന്നത്. 1991 മുതല്‍ തുടര്‍ച്ചായി കോണ്‍ഗ്രസിലെ ജി കാര്‍ത്തികേയന്‍ മത്സരിച്ച് വിജയിക്കുന്ന മണ്ഡലമായിരുന്നു ആര്യനാട്. മണ്ഡലം അരുവിക്കരയായി മാറിയപ്പോഴും ജി കാര്‍ത്തികേയന്‍റെ വിജയത്തിന് മാറ്റമുണ്ടായില്ല. 2011 ലെ തിരഞ്ഞെടുപ്പില്‍ 10674 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ജി കാര്‍ത്തികേയന്‍ വിജയിച്ചത്. 2015 ല്‍ ജി കാര്‍ത്തിയേന്‍റെ മരണത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മകന്‍ കെ എസ് ശബരീനാഥിനും പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം

അരുവിക്കര

അരുവിക്കര

2016 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം ഇടത് തരഗം ആഞ്ഞ് വീശിയെങ്കിലും അരുവിക്കര കോണ്‍ഗ്രസിന്‍റെ കോട്ടയായി തുടരുകയായിരുന്നു. സിപിഎമ്മിലെ എഎ റഷീദിനെതിരെ 21314 വോട്ടുകള്‍ക്കായിരുന്നു കെഎസ് ശബരീനാഥ് മണ്ഡലത്തില്‍ നിന്നും വിജയിച്ച് കയറിയത്.

ജി സ്റ്റീഫന്‍

ജി സ്റ്റീഫന്‍

എന്നാല്‍ ഇത്തവണ മറ്റിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നതിന് മുമ്പ് തന്നെ അരുവിക്കരയിലെ മുന്നൊരുക്കങ്ങള്‍ക്ക് സിപിഎം തുടക്കം കുറിച്ചിരുന്നു. വികെ മധു, ജി സ്റ്റീഫന്‍ എന്നിവരുടെ പേരുകളായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചിരുന്നത്. ഒടുവില്‍ ചില ജി സ്റ്റീഫനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

മികച്ച പ്രതിച്ഛായ

മികച്ച പ്രതിച്ഛായ

മണ്ഡലത്തില്‍ മികച്ച പ്രതിച്ഛായയുള്ള സ്ഥാനാര്‍ത്ഥി എന്നതാണ് സ്റ്റീഫന്‍റെ അനുകൂല ഘടകം. ചെറുപ്പത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ട സ്റ്റീഫന് എല്ലാ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരുമായിരുന്നു. നാടാര്‍ വോട്ടുകള്‍ക്ക് വലിയ സ്വാധീനം ഉള്ള മണ്ഡലം കൂടിയാണ് അരുവിക്കര. സ്റ്റീഫന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിലൂടെ ഈ വോട്ടുകളില്‍ വലിയൊരു ഭാഗം പിടിക്കാമെന്നാണ് പ്രതീക്ഷ.

പാര്‍ട്ടി അടിത്തറ

പാര്‍ട്ടി അടിത്തറ

പാര്‍ട്ടിക്ക് അടിത്തറയുള്ള മണ്ഡലമാണെങ്കിലും സീറ്റ് സ്ഥിരമായി ഘടകക്ഷികള്‍ക്ക് വിട്ടുകൊടുത്തതാണ് മണ്ഡലം പിടിക്കാന്‍ സാധിക്കാത്തിന്‍റെ പ്രധാന കാരണമെന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി റഷീദ് എത്തിയെങ്കിലും പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

ഇത്തവണ ഹൈന്ദവ നാടാർ വോട്ടുകൾ സമാഹരിക്കാനായാൽ ജനകീയനായ സ്റ്റീഫനിലൂടെ ചരിത്രവിജയം നേടാമെന്നാണ് ഇടത് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നിലയും ഇടതുമുന്നണിക്ക് ആശ്വാസം നല്‍കുന്നതാണ്. യുഡിഎഫിനേക്കാള്‍ ആറായിരത്തിലേറെ വോട്ടിന്‍റെ ലീഡാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉള്ളത്.

ഇടത് ഭരണം

ഇടത് ഭരണം


അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നിങ്ങനെ എട്ട് പഞ്ചായത്തുകളാണ് അരുവിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതി കോണ്‍ഗ്രസിന് ഭരണം ഉള്ളത് വെള്ളനാട് പഞ്ചായത്തില്‍ മാത്രമാണ്. ബാക്കിയെല്ലായിടത്തും ഭര​ണം ഇടതുമുന്നണിക്കാണ്.

സാമുദായിക സമവാക്യം

സാമുദായിക സമവാക്യം

സാമുദായിക അടിസ്ഥാനത്തിലെ വോട്ട് വിഹിതം കണക്കിലെടുക്കുമ്പോള്‍ മുന്നില്‍ നായർ വിഭാഗവും രണ്ടാം സ്ഥാനത്ത് മുസ്‌ലിം വിഭാഗവുമാണ്. മൂന്നാമത് ദലിത് ക്രിസ്ത്യൻ വിഭാഗങ്ങളുമാണ്. മലയോര മേഖലയില്‍ ആദിവാസി വിഭാഗങ്ങള്‍ ഏറെയുള്ള മണ്ഡലം കൂടിയാണ് അരുവിക്കര. ബിജെപിക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.

ആത്മവിശ്വാസം

ആത്മവിശ്വാസം

മറുവശത്ത് കഴിഞ്ഞ തവണത്തെ വിജയം ഇത്തവണയും തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എസ് ശബരീനാഥ്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളാണ് ശബരീനാഥ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ സി ശിവന്‍ കുട്ടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മത്സരിച്ച സിനിമ സംവിധായകന്‍ രാജസേനന് 20294 രൂപയായിരുന്നു ലഭിച്ചത്.

നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    പിണറായി വിജയന്റെ സ്വന്തം ജില്ല ആര്‍ക്കൊപ്പം ? | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+