മൂന്നിൽ രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പ്: വർക്കല നഗരസഭയിൽ എൽഡിഎഫ് അധികാരത്തിലേക്ക്
വർക്കല: തദ്ദേശതിരഞ്ഞെടുപ്പിന് പിന്നാലെ വർക്കല നഗരസഭയിൽ എൽഡിഎഫ് തന്നെ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. മൂന്ന് സ്വതന്ത്രരിൽ രണ്ട് പേരുടെ പിന്തുണ നേടിയാണ് അധികാരം നിലനിർത്തുന്നത്. ഇതോടെ ബിജെുപിയിൽ നിന്നുള്ള ഭീഷണിയും അകന്നിട്ടുണ്ട്. സിപിഎമ്മിൽ നിന്ന് പുറത്താക്കിയ ആമിന അലിയാർ, കോൺഗ്രസ് വിട്ട് സ്വതന്ത്രയായി മത്സരിച്ച സുദർശിനിയും എൽഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് എൽഡിഎഫിന് നിർണ്ണായകമായിത്തീർന്നത്.
വർക്കല നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 12ഉം എൻഡിഎയ്ക്ക് 11 ഉം യുഡിഎഫിന് സീറ്റുകളുമാണ് തിരഞ്ഞെടുപ്പിലെ നേട്ടം. മൂന്ന് സ്വതന്ത്രരും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2015ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ അഞ്ച് സീറ്റുകൾ ഇടതുമുന്നണിയ്ക്ക് കൈമോശം വന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4 സീറ്റുകളിൽ മാത്രം വിജയിച്ച ബിജെപിയാണ് ഇത്തവണ നില മെച്ചപ്പെടുത്തിയത്. 11 സീറ്റിലേക്ക് വിജയം ഉയർത്തുകയും ചെയ്തു.

തിരഞ്ഞടുപ്പ് ഫലം വന്നതോടെ സ്വന്ത്രരുടെ നിലപാട് നിർണ്ണായകമാകുമെന്ന് വ്യക്തമായിരുന്നു. ഇതോടെ സ്വതന്ത്രരെ തങ്ങൾക്കൊപ്പം നിർത്താൻ സിപിഎമ്മും ബിജെപിയും ഒരു പോലെ ശ്രമം ആരംഭിച്ചിരുന്നു. വർക്കല നഗരസഭയിൽ അധികാരം നിലനിർത്തുമെന്നാണ് എൽഡിഎഫ് ആവർത്തിച്ചിരുന്നത്. ഇടതുമുന്നണിയ്ക്ക് സ്വതന്ത്രരുടെ പിന്തുണ ഇക്കാര്യത്തിൽ നിർണ്ണായകമായിത്തീരുകയും ചെയ്തുു. മൂന്ന് സ്വന്ത്രരിൽ രണ്ടുപേരും എൽഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും വർക്കല നഗരസഭയിൽ അധികാരത്തിലെത്താനുള്ള ശ്രമം ബിജെപി ഉപേക്ഷിച്ചിട്ടില്ല.












Click it and Unblock the Notifications