പ്രചാരണത്തിനുള്ള ഫ്‌ളക്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ എല്‍ഡിഎഫിന്റെ പരാതി
തിരുവനന്തപുരം: ബിജെപിയുടെ ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ വി മുരളീധരനെതിരെ പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് പരാതി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് ഇടതുമുന്നണിയാണ് പരാതിയുമായി രംഗത്ത് വന്നത്.
വി മുരളീധരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യ തിരഞ്ഞെുപ്പ് ഓഫീസര്‍ക്കാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വരുന്ന വര്‍ക്കലയിലാണ് വിവാദമായ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെയും വി മുരളീധരന്റെയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെയും ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി ജയന്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നു. ഫ്‌ളക്‌സ് ബോര്‍ഡില്‍ വര്‍ക്കല ജനാര്‍ദന സ്വാമിയുടെ വിഗ്രഹത്തിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
ശ്രീ ജനാര്‍ദന സ്വാമിക്ക് പ്രണാമം എനനും ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. നേരത്തെ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുരുതരമായ ചട്ടലംഘനമാണ് നടന്നിരിക്കുന്നതെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വിവാദമായതിന് പിന്നാലെ ഫ്‌ളക്‌സുകള്‍ നേരത്തെ നീക്കം ചെയ്തിരുന്നു.












Click it and Unblock the Notifications