തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് നിരവധി വീടുകള്‍ തകര്‍ന്നു; 14 ക്യാമ്പുകള്‍ തുറന്നു, മന്ത്രിയുടെ പ്രതികരണം

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 516 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍. ആറ് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 125 പേര്‍ ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും ചിറയിന്‍കീഴ് താലൂക്കില്‍ മൂന്ന് ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്.

നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയെ കണ്ടെത്താന്‍ സാധിച്ചില്ല. ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര, ബാലരാമപുരം പ്രദേശങ്ങളിലെ മൂന്ന് വീടുകളില്‍ കിണറുകള്‍ ഇടിഞ്ഞുതാണതായും റിപ്പോര്‍ട്ടുണ്ട്. ജില്ലയില്‍ നിലവില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

8

ജില്ലയില്‍ ഒക്ടോബര്‍ 20, 21 തിയതികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിനെ കണ്ടെത്തുന്നതിനായി നീന്തല്‍ വിദഗ്ദ്ധരടങ്ങിയ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതിഥിത്തൊഴിലാളിയായ നഗര്‍ദീപ് മണ്ഡല്‍ ഒഴുക്കില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്

ശനിയാഴ്ച ഉച്ചയ്ക്കാണ് നഗര്‍ദീപ് മണ്ഡല്‍ അപകടത്തില്‍പ്പെട്ടത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതാണ്. എന്നാല്‍ ശക്തമായ ഒഴുക്കുള്ളത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. കാണാതായ തൊഴിലാളിയെ കണ്ടെത്തുക എന്നുള്ളതാണ് അടിയന്തിരമായി ചെയ്യാനുള്ളത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എം എല്‍ എയും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രി ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു എന്നിവരും അപകടസ്ഥലം സന്ദര്‍ശിച്ചു.

മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി. കേരളത്തിലെ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. കോട്ടയത്തെ മഴക്കെടുതി നേരിടുന്നതിന് എട്ടര കോടി രൂപയും അനുവദിച്ചു. കേരളത്തില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു എന്നാണ് കരുതുന്നത്. 11 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. കൊക്കയാറില്‍ ഇനി രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട് എന്നാണ് വിവരം. നാശനഷ്ടങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മന്ത്രിസഭ വിഷയം പരിഗണിക്കുകയും കൂടുതല്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് വ്യാപക നാശനഷ്ടമുള്ളത്.

Thiruvananthapuram
English summary
Many Houses Collapsed in Thiruvananthapuram; 14 Relief Camps Opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X