റോഷന്റെ ശ്രവണസഹായി കണ്ടെത്താന്‍ ഫേസ്ബുക്ക് കുറിപ്പുമായി ആര്യ..ഒപ്പം ഒരു ഉറപ്പും; കയ്യടി
പ്ലസ്‌ടു വിദ്യാർഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായ വാർത്ത കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. റോഷന്റെ നഷ്ടമായ ബാഗിലായിരുന്നു ഹിയറിങ് എയിഡ്. ഇത് കണ്ടെത്താനുള്ള കൂട്ടായ ശ്രമം തുടരുകയാണ്.
ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്‌ടു വിദ്യാർഥിയും രാജാജി നഗർ സ്വദേശിയുമായ റോഷൻ എസ് ലെനിന്റെ 1.38 ലക്ഷം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗ് വ്യാഴാഴ്ച വൈകിട്ട് നഷ്‌ടമായത്.
ഇപ്പോൾ റോഷന്റെ ശ്രവണ സഹായികണ്ടെത്താൻ വേണ്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയും വിദ്യാർത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നതെന്നും . നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാൻ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവർ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുകണമെന്നും മേയർ പറഞ്ഞു

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയും വിദ്യാർത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്ക്കൂളിൽ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാർത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി.തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാർത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നൽകാൻ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാൻ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവർ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക.മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കിൽ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ

വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ സ്കൂളിൽ നിന്ന് അച്ഛന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴി ശ്രവണ സഹായി സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടമായത്. ബൈക്കിന്റെ വശത്ത് തൂക്കിയിട്ടിരുന്ന കറുത്ത ബാഗാണ് വഴിയിൽ നഷ്‌ടമായത്. പനവിള ജങ്‌ഷനിൽ എത്തിയപ്പോളാണ് ബാഗില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതെന്ന് റോഷന്റെ അച്ഛൻ ലെനിൽ പറഞ്ഞു.

ഉടൻതന്നെ വന്നവഴി തിരികെ പോയി പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഡിപിഐ ജങ്‌ഷൻ മുതൽ പനവിള വരെയുള്ള പ്രദേശങ്ങളിൽ എവിടെയെങ്കിലും വച്ചാകാം നഷ്‌ടമായത്. മ്യൂസിയം, തമ്പാനൂർ, കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനുകളിൽ ലെനിൻ വിവരമറിയിച്ചിട്ടുണ്ട്.

വൈകിട്ട് സ്കൂൾ വിട്ടശേഷം ഫുട്‌ബോൾ കളിക്കാൻ പോയ റോഷൻ ഹിയറിങ് എയിഡ് ബാഗിൽ സൂക്ഷിക്കുകയായിരുന്നു. സാധാരണ നിലയിൽ ഉറങ്ങുമ്പോളും ഫുട്‌ബോൾ പരിശീലന സമയത്തും മാത്രമാണ് റോഷൻ ഹിയറിങ് എയിഡ് ഊരി മാറ്റാറുള്ളതെന്ന് ലെനിൻ പറഞ്ഞു. ബാഗ് നഷ്‌ടമായ വിവരം നഷ്ടപ്പെട്ട വിവരം അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ റോഷന്റെ ബാഗ് കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ് എല്ലാവരും












Click it and Unblock the Notifications