• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വികസനത്തിൽ പിണറായിയെ പുകഴ്ത്തി ശശി തരൂർ, 'വികസനത്തിനുളള തടസ്സങ്ങൾ നീക്കാൻ പിണറായി ശ്രമിക്കുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞ് തിരുവനന്തപുരം എം പി ശശി തരൂർ. താൻ വികസനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തിയാണ്. അത് പോലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു.

ഇത് ഒരു നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലുലു മാൾ ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മന സ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

1

തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലുലു മാൾ നിർമ്മിക്കുന്നതിന് വേണ്ടി ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. അതെല്ലാം സർക്കാർ ചെയ്യാനുളള സ്വാഭാവികമായ കാര്യങ്ങൾ ആണ്. പക്ഷേ, ഇവിടെ നാം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. സർക്കാർ കേരളത്തെ വ്യവസായ സൗഹൃദം ആക്കാൻ വേണ്ടി വലിയ ശ്രമങ്ങൾ നടത്തുന്നു. അതിൻറെ ഭാഗമായി ഒരുപാട് മാറ്റങ്ങൾ പലതിലും കൊണ്ടു വരുന്നു. അപ്പോഴെല്ലാം തന്നെ ദ്രോഹ മനസ്ഥിതിയോടെ നടക്കുന്ന ചില ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്തി.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

2

സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ തരൂർ ഒപ്പിടാത്തത് വിവാദമായിരുന്നു. ഇത് എടുത്ത് ചാടേണ്ട കാര്യമല്ലെന്നാണ് എം പി ശശി തരൂരിന്റെ വാദം. തന്റേത് വ്യക്തിപരമായ നിലപാടാണെന്നും സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വ്യവസായ സംരംഭങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ നാട് തിരിച്ചറിയണം - മുഖ്യമന്ത്രിവ്യവസായ സംരംഭങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ നാട് തിരിച്ചറിയണം - മുഖ്യമന്ത്രി

3

പുതുച്ചേരി എം പി വി വൈത്തി ലിംഗം അടക്കം യു ഡി എഫിൽ നിന്നും നിന്ന് 18 എം പിമാർ നിവേദനത്തിൽ ഒപ്പിട്ടു. എന്നാൽ, നിവേദനം നൽകിയ എം പിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുത് എന്നാണ് എം പിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.

cmsvideo
  വനിതാ MP മാർക്കൊപ്പം തമാശക്കോരു ഫോട്ടോ..തരൂർ പെട്ടു
  4

  എന്നാൽ, നിർദ്ദിഷ്ട സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തിൽ ഇന്നലെ ശശി തരൂർ എം പി തന്റെ ഒപ്പ് വെച്ചിരുന്നില്ല. കെ റെയിൽ പദ്ധതിക്ക് എതിരെ യു ഡി എഫ് എം പിമാരുടെ കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

  അരിക്കലത്തിലും കുക്കറിലും ബക്കറ്റിലും പണം; എഞ്ചിനിയറുടെ വീട്ടില്‍ വിജിലന്‍സ് കണ്ടെത്തിയത് 17ലക്ഷംഅരിക്കലത്തിലും കുക്കറിലും ബക്കറ്റിലും പണം; എഞ്ചിനിയറുടെ വീട്ടില്‍ വിജിലന്‍സ് കണ്ടെത്തിയത് 17ലക്ഷം

  പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പഠനം വേണം എന്നാണ് ശശി തരൂർ എം പിയുടെ നിലപാട് വ്യക്തമാക്കിയത്. അതിനാലാണ് അദ്ദേഹം പദ്ധതിക്ക് എതിരെ നിവേദനത്തിൽ ഒപ്പിടാതിരുന്നത്. കെ റെയിൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിർക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പദ്ധതിയെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് തന്റെ നിലപാട്. നിവേദനത്തിൽ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നൽകേണ്ട. അതിനൊപ്പെ തന്നെ സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു.

  Thiruvananthapuram
  English summary
  MP Shashi Tharoor Opens Up He And Pinarayi Vijayan Always Stands For Development
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X