തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയം

Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും ആയ കെഎസ് ശബരിനാഥനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്. വിമര്‍ശനം ഉന്നയിക്കുക എന്നത് മാത്രമല്ല, ശബരിനാഥനെതിരെ പ്രമേയവും പാസാക്കിയിരിക്കുകയാണ് യൂത്ത് ലീഗ്.

യുഡിഎഫിനേക്കാള്‍ എത്ര മെച്ചം എല്‍ഡിഎഫ്? എല്ലാവരും 'കണക്കല്ല'! ഇതാണ് ആ വ്യത്യാസം... പരിശോധിക്കാംയുഡിഎഫിനേക്കാള്‍ എത്ര മെച്ചം എല്‍ഡിഎഫ്? എല്ലാവരും 'കണക്കല്ല'! ഇതാണ് ആ വ്യത്യാസം... പരിശോധിക്കാം

ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജിന്റെ വക അഞ്ച് മാര്‍ക്ക്; പക്ഷേ, കര്‍ഷക വിരുദ്ധമെന്ന്... എങ്ങനെ?ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജിന്റെ വക അഞ്ച് മാര്‍ക്ക്; പക്ഷേ, കര്‍ഷക വിരുദ്ധമെന്ന്... എങ്ങനെ?

വര്‍ഗ്ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് ശബരിനാഥന്‍ സ്വീകരിക്കുന്നത് എന്ന ഗുരുതര ആരോപണം ആണ് യൂത്ത് ലീഗ് ഉന്നയിക്കുന്നത്. അതോടൊപ്പം ശബരിനാഥന്റേത് ഏകാധിപത്യ ശൈലിയേയും അവര്‍ ശക്തമായി വിമര്‍ശിക്കുന്നു. കടുത്ത പരാമര്‍ശങ്ങളാണ് ശബരിയ്‌ക്കെതിരെ യൂത്ത് ലീഗിന്റെ പ്രമേയത്തിലുള്ളത്. വിശദാംശങ്ങള്‍...

മുസ്ലീം യൂത്ത് ലീഗ്

മുസ്ലീം യൂത്ത് ലീഗ്

മുസ്ലീം യൂത്ത് ലീഗ് പൂവ്വച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് കെഎസ് ശബരിനാഥന്‍ എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മേഖലയില്‍ മുസ്ലീം ലീഗിനും ശബരിനാഥനോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.

'മണിമല മാമച്ചന്‍'

'മണിമല മാമച്ചന്‍'

ബിജു മേനോന്‍ അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രമാണ് വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ മണിമല മാമച്ചന്‍. അവസരവാദ, അധികാര രാഷ്ട്രീയത്തിന്റെ ആള്‍രൂപമാണ് ആ കഥാപാത്രം. അതിനോടാണ് മുസ്ലീം യൂത്ത് ലീഗ് കെഎസ് ശബരിനാഥനെ ഉപമിച്ചിരിക്കുന്നത്.

കുളയട്ട എന്ന്!

കുളയട്ട എന്ന്!

മുന്നണിയിലെ ഘടകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയാണ് കെഎസ് ശബരിനാഥന്‍ എംഎല്‍എ എന്നും യൂത്ത് ലീഗ് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശബരിനാഥന്റേത് ഏകാധിപത്യ ശൈലിയാണ് എന്നതാണ് മറ്റൊരു വിമര്‍ശനം.

വര്‍ഗ്ഗീയ പ്രീണനം

വര്‍ഗ്ഗീയ പ്രീണനം

മറ്റൊരു ഗുരുതര ആരോപണവും കെഎസ് ശബരിനാഥനെതിരെ യൂത്ത് ലീഗ് ഉന്നയിക്കുന്നുണ്ട്. വര്‍ഗ്ഗീയ പ്രീണനം എന്നതാണത്. വര്‍ഗ്ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിത്തുന്ന ശബരിനാഥന്‍ മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്ന ആളാണോ എന്ന് പരിശോധിക്കണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

മക്കള്‍ രാഷ്ട്രീയം

മക്കള്‍ രാഷ്ട്രീയം

ജി കാര്‍ത്തികേയന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആയിരുന്നു കെഎസ് ശബരിനാഥന്റെ രാഷ്ട്രീയ പ്രവേശനം. അതിന് മുമ്പ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പരിചയവും ഇല്ലായിരുന്നു. പിന്തുണടര്‍ച്ച അവകാശികളെ വാഴിക്കാന്‍ ഇനിയും തീരുമാനിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിടേണ്ടി വരും എന്ന വെല്ലുവിളിയും യൂത്ത് ലീഗ് ഉയര്‍ത്തുന്നുണ്ട്.

ശബരിയെ മത്സരിപ്പിക്കരുത്

ശബരിയെ മത്സരിപ്പിക്കരുത്

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ശബരിനാഥനെ അരുവിക്കര മണ്ഡലത്തില്‍ മത്സരിപ്പിക്കരുത് എന്നാണ് പ്രമേയം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. ശബരിനാഥനെ മത്സര രംഗത്ത് നിന്ന് കോണ്‍ഗ്രസ് മാറ്റി നിര്‍ത്തണം എന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നുണ്ട്.

എന്താണ് ഇത്രയും പ്രശ്‌നം

എന്താണ് ഇത്രയും പ്രശ്‌നം

യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ യുവജന സംഘടന എന്തുകൊണ്ട് കെഎസ് ശബരിനാഥനെ ഇത്രയും രൂക്ഷമായി വിമര്‍ശിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ആണ് പ്രശ്‌നം. പൂവച്ചല്‍ പഞ്ചായത്തില്‍ ഘടകക്ഷികളെ ഒഴിവാക്കി എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു എന്നതാണ് ആക്ഷേപം. കഴിഞ്ഞ തവണയും ഇത്തവണയും എല്‍ഡിഎഫിനാണ് പഞ്ചായത്തില്‍ ഭൂരിപക്ഷം.

ശബരി മാറുമോ

ശബരി മാറുമോ

കെഎസ് ശബരിനാഥന്‍ ഇത്തവണ അരുവിക്കരയില്‍ നിന്ന് മാറുമോ എന്ന ചര്‍ച്ച നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി അരുവിക്കര മണ്ഡലം വിട്ടുനല്‍കിയേക്കും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞു.

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് വട്ടിയൂര്‍ക്കാവ് സീറ്റ് സിപിഎം പിടിച്ചെടുത്തുന്നു. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ശക്തനായ യുവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ശബരിനാഥനേയും വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നുണ്ട്.

തദ്ദേശത്തിന്റെ കണക്കില്‍

തദ്ദേശത്തിന്റെ കണക്കില്‍

2015 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗമുണ്ടായിട്ടും പതിനായിരത്തില്‍ പരം വോട്ടിനായിരുന്നു ശബരിനാഥന്റെ വിജയം. എന്നാല്‍ 2016 ല്‍ ഭൂരിപക്ഷം ഇരട്ടിയാക്കി ശബരിനാഥന്‍ ഞെട്ടിച്ചു. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ കോണ്‍ഗ്രസിന് തീരെ അനുകൂലമല്ല. ഈ കണക്ക് പ്രകാരം ഇടതുമുന്നണിയ്ക്ക് മണ്ഡലത്തില്‍ 6,363 വോട്ടിന്റെ ലീഡ് ഉണ്ട്.

ലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണംലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണം

കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വയോധികർ... ഏവരേയും ചേര്‍ത്തുപിടിച്ച് ഐസക് തന്ത്രം; ജനക്ഷേമം മുഖ്യംകര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, വയോധികർ... ഏവരേയും ചേര്‍ത്തുപിടിച്ച് ഐസക് തന്ത്രം; ജനക്ഷേമം മുഖ്യം

Thiruvananthapuram
English summary
Muslim Youth League passes resolution against KS Sabarinathan MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X