തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ്: നേമത്ത് ട്രെൻഡ് എൽഡിഎഫിന് അനുകൂലമെന്ന് വി ശിവൻകുട്ടി

മണ്ഡലത്തിൽ എൽഡിഎഫിന് അനുകൂലമായ ട്രെൻഡാണുള്ളതെന്ന് സിപിഎം സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞു

Google Oneindia Malayalam News

നിയമസഭ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് നേമം. സംസ്ഥാനത്ത് ആദ്യമായി ഒരു ബിജെപി സ്ഥാനാർഥിയെ നിയമസഭയിലെത്തിച്ച നേമം മണ്ഡലം തിരികെ പിടിക്കാനൊരുങ്ങുകയാണ് കോൺഗ്രസും സിപിഎമ്മും. ശക്തരായ സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കിയാണ് ഇരുമുന്നണികളും ബിജെപിയെ നേരിടുന്നത്. മണ്ഡലത്തിൽ എൽഡിഎഫിന് അനുകൂലമായ ട്രെൻഡാണുള്ളതെന്ന് സിപിഎം സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

V Sivankutty

"നേമത്ത് ഇന്നലെ രാത്രി 12 മണി വരെ വളരെ എൽഡിഎഫിന് അനുകൂലമാണ് ട്രെൻഡ്.
ഇടത് സർക്കാർ തുടർഭരണം നേടുമ്പോൾ പിന്തുണയ്ക്കാൻ നേമത്ത് നിന്ന്എൽഡിഎഫിന്റെ സ്ഥാനാർഥിയുണ്ടാകും." വി ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ തവണ ശിൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ഒ രാജഗോപാൽ നേമത്ത് നിന്ന് നിയമസഭയിലെത്തിയത്. ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ വാർത്തകളിൽ ഇടംപിടിച്ച നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാർഥി. ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കെ മുരളീധരനെയാണ് കോൺഗ്രസ് മണ്ഡലത്തിൽ സ്ഥാനാർഥിയായി എത്തിച്ചിരിക്കുന്നത്.

ബിജെപി ജയസാധ്യത വെച്ചുപുലർത്തുന്ന എ പ്ലസ് കാറ്റഗറി മണ്ഡലങ്ങളിലൊന്നാണ് നേമം. സംസ്ഥാനത്ത് ഇത്തവണ 10 മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കാസർഗോഡ്, പാലക്കാട്, തൃശ്ശൂർ, പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളിലെ 10 സീറ്റുകളാണ് ബിജെപി പ്രതീക്ഷ. കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരവും കാസർഗോഡും പാലക്കാടും തൃശ്ശൂരും, തിരുവനന്തപുരത്തു ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്. കൂടാതെ പാറശാല, കോവളം, ആറ്റിങ്ങൾ, കോന്നി, മണലൂർ, പുതുക്കാട് ,, മലമ്പുഴ മണ്ഡലങ്ങളിലും ബിജെപി പ്രതീക്ഷ പുലർത്തുന്നുണ്ട്. 35 മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ച വെയ്ക്കാൻ സാധിച്ചുവെന്നും അതുവഴി വോട്ട് വർധന ഉണ്ടാക്കാമെന്നുമാണ് ബിജെപി പ്രതീക്ഷ.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
BJPയെ കേരളം കണ്ടംവഴി ഓടിക്കും | Oneindia Malayalam

Thiruvananthapuram
English summary
Nemom Election 2021 Trend is in support of LDF says V Sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X