തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആത്മഹത്യ ചെയ്‌തെന്ന് കരുതിയ പെണ്‍കുട്ടിയെ കണ്ടെത്തി, വഴിത്തിരിവായത് ഗൂഗിള്‍പേ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ആത്മഹത്യ ചെയ്തു എന്ന് കരുതിയിരുന്ന പെൺകുട്ടി ജീവനോടെ ഉണ്ടെന്ന് കണ്ടെത്തി. എല്ലാത്തിനും വഴിത്തിരിവ് ആയത് ​ഗൂ​ഗിൾ പേയും..

പൊഴിയൂരിൽ നിന്നാണ് ഇക്കഴിഞ്ഞ 28ന് പെൺകുട്ടിയെ കാണാതായത്. സംഭവത്തിൽ വലിയ ദുരൂഹ​ത ഉണ്ടായിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇപ്പോൾ മുംബൈയിലെ ഒരു ഹോംസ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്...

1

പൊഴിക്കരയിൽ നിന്നും പർദ്ദ ധരിച്ചു പോയ പെൺകുട്ടി കളിയിക്കവിളയിലെ ഒരു കടയിൽ ഗൂഗിൾ പേ ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം.

'ഇത്രയ്ക്കും നല്ല കള്ളനോ', മോഷ്ടിച്ച പണം കൊണ്ട് യുവാവ് ചെയ്ത പ്രവ‍ൃത്തി കണ്ടോ!'ഇത്രയ്ക്കും നല്ല കള്ളനോ', മോഷ്ടിച്ച പണം കൊണ്ട് യുവാവ് ചെയ്ത പ്രവ‍ൃത്തി കണ്ടോ!

2

പൊഴിക്കരയിൽ പെൺകുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയതോടെയാണ് ഇവർ ആത്മഹത്യ ചെയ്തതാണെന്ന സംശയം ഉണ്ടായത്. വീട്ടിൽ നിന്ന് കുറിപ്പും, മൊബൈൽ ഫോണും ലഭിച്ചതോടെ ആത്മഹത്യ ഏതാണ്ട് ഉറപ്പിച്ചു. എന്നാൽ ആത്മഹത്യയുടെ കാരണം എന്താണ് എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടർന്നു.

'ആ കരടിയെ അയച്ചത് ദൈവം'; കാട്ടിനുള്ളില്‍ അകപ്പെട്ട 3 വയസ്സുകാരന് തുണയായത് ഒരു കരടി...'ആ കരടിയെ അയച്ചത് ദൈവം'; കാട്ടിനുള്ളില്‍ അകപ്പെട്ട 3 വയസ്സുകാരന് തുണയായത് ഒരു കരടി...

3

പൊഴിക്കരയിൽ നിന്ന് മടങ്ങുന്ന വഴിയിലെ സിസിടിവികളിൽ പെൺകുട്ടിയുടെ ശരീരഘടനയുള്ള ഒരു യുവതി പർദ്ദ ധരിച്ചു പോകുന്നത് പൊലീസ് കണ്ടെത്തി. പിന്നീട് ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം നടത്തി. ഒടുവിൽ കളിയിക്കാവിളയിലെ കടയിൽ പർദ്ദ ധരിച്ച സ്ത്രീ എത്തിയതായി സ്ഥിരീകരിച്ചു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 200 രൂപ ഗൂഗിൾ പേ ചെയ്‌താൽ പണമായി നൽകുമോ എന്ന് പെൺകുട്ടി ആവശ്യപ്പെട്ടെന്നും പണം നൽകിയെന്നും കടക്കാരന്റെ മൊഴി.

4

ഗൂഗിൾ പേ നമ്പർ വിശദമായി പരിശോധിച്ചപ്പോൾ കാണാതായ പെൺകുട്ടിയുടെ മാറ്റാർക്കുമറിയാത്ത നമ്പറാണെന്നും സ്ഥിരീകരിച്ചു. ഇതോടെ നമ്പറും, നമ്പർ ഉപയോഗിച്ച് മാർത്താണ്ഡത്തെ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടും പോലീസ് പരിശോധിച്ചു. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് മുംബൈയിലെ ഒരു ഹോം സ്റ്റേയിലേക്കു പണം കൈമാറി എന്ന് കണ്ടെത്തി. പിന്നാലെ പോലീസ് സംഘം മുംബൈയിലേക്ക് പോയി. മുംബൈയിലെ ഒരു കോളനിയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു.

5

നാളെ പെൺകുട്ടിയുമായി പൊഴിയൂർ പൊലീസ് സംഘം കേരളത്തിലെത്തും. പെൺകുട്ടി രഹസ്യമായി മറ്റൊരു മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചതിൽ പൊലീസിന് ചില സംശയങ്ങളുണ്ട്. മാത്രവുമല്ല ഇതിനായി സഹായിച്ച മാർത്താണ്ഡം സ്വദേശിയായ യുവാവിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടിയുടെ യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

Thiruvananthapuram
English summary
New turning point in Thiruvananthapuram girl missing case, police found the girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X