'അത് ബാഡ് ടച്ച്’; ഒൻപതു വയസ്സുകാരന്റെ മൊഴിയ്ക്ക് പിന്നാലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
'അത് ബാഡ് ടച്ച്’; ഒൻപതു വയസ്സുകാരന്റെ മൊഴിയ്ക്ക് പിന്നാലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. അഞ്ചു വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുകയായ 25,000 രൂപ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പോക്സോ വകുപ്പ് പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് ചൂണ്ടികാട്ടി. മണക്കാട് കാലടി സ്വദേശി വിജയകുമാറിനെയാണ് (54) കോടതി ശിക്ഷിച്ചത്.
ജഡ്ജി ആര്‍. ജയകൃഷ്ണനാണ് വിധി പറഞ്ഞത്. പീഡനമേറ്റ ഒമ്പത് വയസുകാന്റെ പക്വതയോടുളള നിലപാടാണ് പ്രതിയെ ശിക്ഷിക്കാൻ ഇടയാക്കിയത്. പ്രതി പിഴത്തുക നല്‍കുയാണെങ്കില്‍ അത് വാദിക്ക് നല്‍ക്കണം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

'അത് ബാഡ് ടച്ചാണ്, അതിനാല്‍ മാമന്‍ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്,' പീഡനമേറ്റ ഒമ്പത് വയസുകാരന്റെ മൊഴി ഇതായിരുന്നു.
കോടതിയോട് അന്നു നടന്ന സംഭവം കുട്ടി അതുപോലെ വിവരിച്ചിരുന്നു. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്നുള്ള അറിവ് സ്കൂളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ബാഡ് ടച്ച് ആണെന്നും കുട്ടി കോടതിയില്‍ പറഞ്ഞു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ് ഇട്ടത്.
അതേ സമയം, പ്രതി പിഴ തുക നൽകുകയാണെങ്കിൽ കുട്ടിയ്ക്ക് നൽകണമെന്ന ഉത്തരവിന് പുറമെ കുട്ടിയ്ക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും, ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയമോഹൻ ഹാജരായി.
2020 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി തുമ്പയിലുള്ള വീട്ടിലെ വരാന്തയില്‍ നില്‍ക്കുകയായിരുന്നു. വീട്ടുജോലിക്ക് വന്ന പ്രതി കുട്ടിയെ ബലമായി പിടിച്ചതിന് ശേഷം സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. കുട്ടി സംഭവം അമ്മയോട് പറയുകയായിരുന്നു. അമ്മ ഈ സംഭവം കുട്ടിയുടെ അച്ഛനോട് പറഞ്ഞ സമയം പ്രതി കടന്നുകളഞ്ഞുകളയുകയായിരുന്നു.
പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാല്‍ പൊലീസില്‍ പരാതി നല്‍ക്കണമെന്ന് കുട്ടി തന്നെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. തുമ്പ പൊലീസാണ് കേസ് എടുത്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായിരുന്നു.












Click it and Unblock the Notifications