• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാരോണിന്റെ മരണത്തില്‍ ട്വിസ്റ്റ്, കഷായത്തില്‍ വിഷം കലര്‍ത്തിയതായി പെണ്‍കുട്ടിയുടെ കുറ്റസമ്മതം

Google Oneindia Malayalam News

തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവ് ഷാരോണിന്റെ മരണത്തില്‍ വമ്പന്‍ ട്വിസ്റ്റ്. യുവാവിന്റെ കാമുകി കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായിട്ടാണ് പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്.

മറ്റൊരു വിവാഹം ഉറപ്പിച്ച സമയത്ത് ഷാരോണിനെ താന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും, ഇതേ തുടര്‍ന്നാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതെന്നും പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചു. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. അതേസമയം കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് ഉടനുണ്ടാവും.

പാറശ്ശാല പോലീസില്‍ നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പെണ്‍കുട്ടി ഇന്ന് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. എട്ട് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നു. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പോലീസ് പറഞ്ഞു.

തുരുതുരാ മെസേജ് അയച്ചിട്ടും മറുപടിയില്ല; സുഹൃത്തിനെ തിരഞ്ഞ് യുവതിയുടെ ഡ്രോണ്‍; കണ്ടത് ഞെട്ടിക്കുംതുരുതുരാ മെസേജ് അയച്ചിട്ടും മറുപടിയില്ല; സുഹൃത്തിനെ തിരഞ്ഞ് യുവതിയുടെ ഡ്രോണ്‍; കണ്ടത് ഞെട്ടിക്കും

കഴിഞ്ഞ ദിവസങ്ങളിലെല്ലാം തനിക്ക് ഈ മരണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ദുരൂഹതയുണ്ടെന്ന നിലപാടിലായിരുന്നു കുടുംബം. യുവതിയെ സംശയമുണ്ടെന്നും പറഞ്ഞിരുന്നു. ഇവര്‍ ജ്യൂസ് നല്‍കിയതിന് പിന്നാലെയാണ് യുവാവിന് പ്രശ്‌നങ്ങളുണ്ടായതെന്നും കുടുംബം ആരോപിച്ചിരുന്നു.

വിചാരിച്ചത് കിട്ടിയില്ല, എടുത്തത് ഭാഗ്യമില്ലാത്ത ലോട്ടറി; അമേരിക്കക്കാരിക്ക് അടിച്ചത് ലക്ഷങ്ങള്‍വിചാരിച്ചത് കിട്ടിയില്ല, എടുത്തത് ഭാഗ്യമില്ലാത്ത ലോട്ടറി; അമേരിക്കക്കാരിക്ക് അടിച്ചത് ലക്ഷങ്ങള്‍

കഴിഞ്ഞ മാസം പതിനാലിനാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാനായി സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മന്‍ ചിറയിലുള്ള യുവതിയുടെ വീട്ടില്‍ ഷാരോണ്‍ എത്തിയത്. എന്നാല്‍ തിരിച്ചിറങ്ങുമ്പോള്‍ തന്നെ യുവാവിന് ശാരീരിക അസ്വസ്ഥകളുണ്ടായിരുന്നു. യുവതി അവിടെ വെച്ച് ജ്യൂസും കഷായവും നല്‍കിയെന്നും, അത് കുടിച്ചെന്നും ഷാരോണ്‍ പറഞ്ഞിരുന്നു.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

അതിന് ശേഷമാണ് അവശതയുണ്ടായതെന്നും ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ പറഞ്ഞിരുന്നു. ഷാരോണിന്റെ വൃക്കയും കരളും തകരാറിലായി എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങള്‍ അടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. ആദ്യ വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പെണ്‍കുട്ടി വാട്‌സ്ആപ്പ് ചാറ്റിലൂടെ പറഞ്ഞിരുന്നു.

ഇത് വെറും അന്ധവിശ്വാസമാണെന്ന് തെളിയിക്കാന്‍ വേണ്ടിയിട്ടാണ് ഷാരോണ്‍ പള്ളിയില്‍ വെച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്ന് ഷാരോണിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഷാരോണ്‍ ആശുപത്രി കിടക്കയില്‍ വെച്ച് നടത്തിയ ചാറ്റിലും ദുരൂഹതയുണ്ടായിരുന്നു. വീട്ടില്‍ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോള്‍ അസ്വസ്ഥയുണ്ടായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

Thiruvananthapuram
English summary
parassala sharons death: girl confessed she gave poison mixed medicine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X