Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍; പാറശ്ശാലയില്‍ സംഘര്‍ഷ സാധ്യത

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. തിരുവനന്തപുരം പാറശ്ശാല പൊന്‍വിളയില്‍ ആണ് സംഭവം. ഇതോടെ 250 ലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ഇവിടെ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം സ്ഥാപിച്ചത്. സി ഐ ടി യുവിന്റെ കൊടിക്ക് താഴയായാണ് സ്തൂപം സ്ഥാപിച്ചത്.

സ്തൂപത്തിന്റെ തൊട്ടടുത്തായി സി പി എമ്മിന്റെ ഫ്ളക്സ് ബോര്‍ഡും ഉണ്ടായിരുന്നു. ഈ ഫ്ളക്സ് ബോര്‍ഡ് ആദ്യം തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്തൂപം തകര്‍ത്തത്. അക്രമത്തിന് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

oommen chandy

സ്ഥലത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സി പി എമ്മിന് വലിയ സ്വാധീനമുള്ള പ്രദേശമാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പൊലീസ് സംസാരിക്കുന്നുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഭവം വിവാദമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹം സി പി എമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. വരും ദിവസങ്ങളില്‍ വിഷയം രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടും എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+