തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവര്‍ ഉടനെ വാക്സിനെടുക്കണമെന്ന് നിർദേശം

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് അര്‍ഹരായവരില്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവര്‍ എത്രയും വേഗം വാക്സിനെടുക്കണമെന്നു
തിരുവനന്തപുരം ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വേഗം വാക്‌സിന്‍ സ്വീകരിക്കണം.

ഇതിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. വാക്‌സിനേഷനുമായി ബന്ധപ്പെട്ടു ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനാ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ദുരന്ത നിവാരണം വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ. മനോജ് കുമാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ ജില്ലാ നോഡല്‍ ഓഫിസര്‍ അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

covid

മാറ്റിവെച്ച പരീക്ഷകൾ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്. പരീക്ഷാ നടത്തിപ്പ് നോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്കൂൾ ജീവനക്കാരും, വിദ്യാർത്ഥികളും,അധ്യാപകരും എൻ 95 മാസ്ക് അല്ലെങ്കിൽ 3 ലെയർ തുണികൊണ്ടുള്ള മാസ്ക് ധരിക്കേണ്ടതാണ്.പരീക്ഷ ഹാളിൽ കയറുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് ശാസ്ത്രീയമായി കഴുകേണ്ടതാണ്. പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുകയും, സാമൂഹിക അകലം ഉറപ്പുവരുത്തി ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടതുമാണ്. പരീക്ഷ ഹാളിന് പരിസരത്ത് കൂട്ടംകൂടി നിൽക്കാൻ അനുവദിക്കരുത്. സ്കൂൾ കവാടത്തിൽ കൈകഴുകാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. പനി,ചുമ ,തുമ്മൽ എന്നീ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെയും ക്വാറന്റൈനിൽ കഴിയുന്നവർ ഉള്ള വീടുകളിൽ നിന്ന് വരുന്ന കുട്ടികളെയും പ്രത്യേക മുറിയിലിരുത്തി പരീക്ഷ എഴുതിക്കണം. പരീക്ഷാ ഹാളുകളിൽ ഹാൻഡ് സാനിറ്റൈസർ ഒരുക്കണം. പരീക്ഷ കഴിഞ്ഞു ഹാളും ഇരിപ്പിടവും മേശയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്.

Thiruvananthapuram
English summary
People who have wide contact with public should get vaccinated, Says District administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X