തിരുവനന്തപുരത്ത് 60 ലക്ഷത്തിന്റെ കുഴല്‍പ്പണം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ തിരുവനന്തപുരത്ത് വന്‍ കുഴല്‍പ്പണ വേട്ട. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി എത്തിച്ചതെന്ന് കരുതുന്ന പണമാണ് പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരം ആര്യശാലയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 60 ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. പണം എത്തിച്ചതെന്ന് കരുതുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ആര്യശാലയിലെ പൂജ ഗാര്‍മെന്റ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 60 ലക്ഷം രൂപ പിടിച്ചെടുത്തത്. പൃഥ്വിരാജ് സിങ് എന്നയാളുടേതാണ് സ്ഥാപനം. എന്നാല്‍ തന്റെ കയ്യിലുള്ളത് കുഴല്‍പ്പണം അല്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ നിന്നാണോ വ്യാപകമായി കുഴല്‍ പണം എത്തുന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് പിടിയിലാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കുഴല്‍പ്പണ ലോബികളെ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications