'ഇടതു മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത ലീഗ് മന്ത്രിമാരുടേതുമായി താരതമ്യം ചെയ്യരുത്': ആര്‍ ബിന്ദു
തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാഭ്യാസ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത ലീഗ് മന്ത്രിമാരുടേതുമായി താരതമ്യം ചെയ്യരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സർവകലാശാല ഭേദഗതി ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ജോസഫ് മുണ്ടശ്ശേരി മുതൽ കെ.ടി ജലീൽ വരെയുള്ളവർ അതിന് തെളിവാണെന്നും ബിന്ദു പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ളവർ വലിയ എഴുത്തുകാരും ബുദ്ധിജീവികളുമായിരുന്നുവെന്നും മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പറഞ്ഞതിൽ എന്തെങ്കിലും തെറ്റായ പരാമർശമുണ്ടെങ്കിൽ പരിശോധിക്കുമെന്നായിരുന്നു സ്പീക്കറുടെ മറുപടി.

സ്പീക്കർ പരിശോധിക്കുകയല്ല, മോശം പരാമർശം നടത്തിയ മന്ത്രി തന്നെ അത് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത പറയാനാണെങ്കിൽ ഇതുവരെ മന്ത്രിയായിരുന്ന എല്ലാവരുടെതും പറയണം. നാളെ മുതൽ അത് ചർച്ച ചെയ്യാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍
അതേസമയം, സർവകലാശാലകളിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന യൂണിവേഴ്സ്റ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022 നിയമസഭ പാസാക്കി. ഓഗസ്റ്റ് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ ബിൽ സബ്‌ജക്ട് കമ്മിറ്റി പാസാക്കിയിരുന്നു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം, പാവകളെ വൈസ് ചാൻസലർമാരാക്കാൻ ശ്രമമെന്ന് ആരോപിച്ചു. സർവകലാശാലയിലെ നിയമനങ്ങൾക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരന്തരം വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്.
വിസി നിയമന പാനലിൽ അഞ്ച് അംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർഎസ്എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്ന് കെ.ടി.ജലീൽ അഭിപ്രായപ്പെട്ട. ആർഎസ്എസിന്റെ കാവിവൽകരണം പോലെ സർവകലാശാലകളുടെ കമ്യൂണിസ്റ്റ്‌വൽകരണവും അപകടമെന്ന് പ്രതിപക്ഷം പറഞ്ഞു. ധിക്കാരപരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാടെന്നും സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അതുകൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല. ചട്ടങ്ങൾക്ക് അനുസൃതമാണ് സർവകലാശാല നിയമ ഭേദഗതിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു പറഞ്ഞു. സി.എച്ച്.മുഹമ്മദ് കോയയ്ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പരോക്ഷമായി പറഞ്ഞുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തി. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് പ്രതിഷേധം അടങ്ങിയത്.












Click it and Unblock the Notifications