തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സനൽകുമാറിന്റെ കുടുംബംസത്യാഗ്രഹം തുടങ്ങി: സത്യാഗ്രഹത്തിന് ഭാര്യയും മക്കളും രക്ഷിതാക്കളും!!

Array

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി ഹരികുമാർ കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സനൽകുമാറിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം തുടങ്ങി. ഇന്ന് രാവിലെ 9 മണിയോടെ സനലിന്റെ മാതാവ് രമണി, ഭാര്യ വിജി, മക്കളായ അലൻ, ആൽവിൻ , പിതാവ് വർഗീസ് എന്നിവരാണ് സത്യാഗ്രഹം തുടങ്ങിയത്. സനലിന്റെ കുടുംബത്തിന് സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരവും വിജിക്ക് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം.

<strong><br> ഖത്തര്‍ നിലപാട് കടുപ്പിച്ചു; അമീര്‍ സൗദിയിലെത്തിയില്ല, സഹമന്ത്രിയെ അയച്ചു, വിമര്‍ശിച്ച് ബഹ്‌റൈന്‍</strong>
ഖത്തര്‍ നിലപാട് കടുപ്പിച്ചു; അമീര്‍ സൗദിയിലെത്തിയില്ല, സഹമന്ത്രിയെ അയച്ചു, വിമര്‍ശിച്ച് ബഹ്‌റൈന്‍

സനലിന്റെ മരണത്തോടെ കടക്കെണിയിലായ കുടുംബത്തിന് ഉടൻ ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യവുമുണ്ട്. രാവിലെ സനലിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വിജിയും കുടുംബവും സെക്രട്ടേറിയറ്റിലേക്ക് എത്തിയത്. സത്യാഗ്രഹം തുടങ്ങുന്നതിന് മുമ്പ് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിൽ സനലിന്റെ ഛായാചിത്രത്തിലും പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി.

sanalkumardeath-15


സത്യാഗ്രഹം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കുടുംബത്തിന് നീതികിട്ടും വരെ എല്ലാദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5വരെയാണ് റിലേ സത്യാഗ്രഹം നടക്കുക. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ വിഷ്ണുപുരം ചന്ദ്രശേഖരൻ, സനൽ കുളത്തിങ്കൽ , ആക്ഷൻ കൗൺസിൽ അംഗങ്ങൾ എന്നിവരും കുടുംബത്തോടൊപ്പം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്.

Thiruvananthapuram
English summary
Sanal kumars family starts protest over death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X