തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തടഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവച്ചത് വിവാദമായി. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മേല്‍ശാന്തിയെ അകത്ത് കടക്കാന്‍ അനുവദിച്ചത്.

മാര്‍ച്ച് 20 ന് രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മേല്‍ശാന്തിയെ തടഞ്ഞത്. ക്ഷേത്രം ജീവനക്കാരും പൂജാരിമാരും അകത്ത് കടക്കുന്ന തിരുവമ്പാടി നടയിലൂടെയായിരുന്നു മേല്‍ശാന്തിയും അകത്തേക്ക് കടക്കാന്‍ ശ്രമിച്ചത്.

Sree Padmanabhaswamy Temple

എന്നാല്‍ ഇതുവഴി ആരേയും അകത്തേക്ക് കടത്തിവിടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞായിരുന്നു പൂജായിയെ തടഞ്ഞത്. ഇതോടെ പൂജ വൈകുകയും ചെയ്തു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരക്ഷാ ഉദദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മേല്‍ശാന്തിയെ കടത്തി വിട്ടത്.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ ഇടപെടലാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നാരോപിച്ച് ക്ഷേത്രം ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അമിക്കസ് ക്യൂറിയെ തടഞ്ഞ് വക്കുകയും ചെയ്തു.

ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്ഹമണ്യം ക്ഷേത്രം ജീവനക്കാരോട് അറിയിച്ചു. മേല്‍ശാന്തിയെ തടഞ്ഞുവച്ച സംഭവം വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുപ്പ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് അതിനാല്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Thiruvananthapuram
English summary
Security officers detained Melshanti of Padmanabhaswamy Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X