പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി..രണ്ടാനച്ഛന്റെ ക്രൂരതകൾ; ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛന് 14 വർഷം കഠിനതടവിന് ശിക്ഷിച്ചു. മാറനല്ലൂർ സ്വദേശിയായ 44 കാരനെയാണ് കഠിനതടവിനും പതിനായിരം രൂപ പിഴയ്യും നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി ജഡ്ജി രശ്മി സദാനന്ദൻ ശിക്ഷിച്ചത്.
2006 ൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അച്ഛൻ മരണപ്പെട്ടതാണ്. ഭർത്താവ് മരിച്ച യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്നു പ്രതി. യുവതി സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയ സമയത്താണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്.

യുവതിയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭം അലസിപ്പിക്കുകയായിരുന്നു. അതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിൽ ഒളിവിൽപ്പോയ പ്രതി ആറുമാസത്തിനുശേഷം തിരിച്ചെത്തി വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയും അമ്മയും കോടതിയിൽ പ്രതിക്കെതിരേ മൊഴി നൽകിയിരുന്നു. പെൺകുട്ടി ഗർഭിണി ആയിരുന്നു എന്നു കണ്ടെത്തിയ ആശുപത്രിയിലെ രേഖകളും ഗർഭച്ഛിദ്രം ചെയ്ത ആശുപത്രിയിലെ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യയും ഗോപിക ഗോപാലും ഹാജരായി. മാറനല്ലൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന എസ്.അനിൽകുമാർ, സി.ശ്രീകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

അതേസമയം, കോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാ തൊഴിലാളി അറസ്റ്റില്‍ ആയി. ഉത്തര്‍പ്രദേശ് സ്വദേശി ഷദാബ് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 3 മാസം മുന്‍പായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഷദാബ് ഉത്തര്‍പ്രദേശിലേക്ക് കടന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഷദാബ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുപിയിലെത്തിയ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.

ഇന്ന് ഇടുക്കിയിൽ നിന്നും ഒരു ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വണ്ടിപ്പെരിയാറിൽ 55 വയസുള്ള സ്ത്രീയെ പീഡിപ്പിച്ച നാൽപ്പത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ അയ്യപ്പൻ കോവിൽ മാട്ടുംകൂട് സ്വദേശി പുത്തൻപുരയ്ക്കൽ വിനോദ് ജോസഫാണ് പിടിയിലായത്. വണ്ടിപ്പെരിയാർ പശുമല ആറ്റോരത്ത് താമസിക്കുന്ന അൻപത്തിയഞ്ചു കാരിയാണ് പീഡനത്തിന് ഇരയായത്.

വീടിനൊപ്പം ഒരു കടയും ഇവർ നടത്തുന്നുണ്ട്. ഇന്നലെ വൈകുന്നേരം 7 മണിയോടെ വിനോദ് ജോസഫ് സാധനങ്ങൾ വാങ്ങാൻ കടയിൽ വന്നു. സാധനങ്ങൾ എടുക്കാൻ അകത്തേക്ക് കയറിയപ്പോൾ പുറകെയെത്തിയ വിനോദ് പീഡിപ്പിച്ചു എന്നാണു പരാതി. ഇതേ വീടിനു മുകളിൽ വാടകക്ക് താമസിക്കുന്നയാൾ കടയിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇയാൾ സംഭവം പോലീസിനെ വിവരം അറിയിച്ചു.

പീഡനത്തെ തുടർന്ന് അവശയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയ ശേഷമാണ് വിനോദിനെ വീട്ടിൽ നിന്നും വണ്ടിപ്പെരിയാർ സിഐ ഫിലിപ്പ് സാമിൻറെ നേതൃത്വത്തിലുള്ള സഘം അറസ്റ്റു ചെയ്തത്. ബലാൽസംഗം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.












Click it and Unblock the Notifications