''വൃക്കയും കരളും വില്‍പനയ്ക്ക് വച്ച് തെരുവ് ഗായകൻ" ; തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന കാഴ്ച!
തിരുവനന്തപുരം: വൃക്കയും കരളും വില്പനയ്ക്ക് എന്നുള്ള ബോർഡെഴുതി വച്ച ഒരു മുച്ചക്ര വാഹനയാത്രികൻ തലസ്ഥാനത്തുണ്ട്. പേര് റൊണാൾഡ്. വയസ്സ് 59. തെരുവു ഗായകനായ ഇദ്ദേഹം ജീവിക്കാൻ മാർഗ്ഗമില്ലാതായതോടെയാണ് ഇത്തരത്തിൽ സഹായത്തിനായി വാഹനത്തിൽ ബോർഡ് എഴുതിവച്ചത്.ലോക്ക്ഡൗൺ വന്നതോടെ വരുമാനമില്ലാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുകയാണ് തെരുവിൽ അലയുന്ന റൊണാൾഡ്. നിത്യവൃത്തിക്ക് പോലും കാശില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ പ്രതീകമാണ് ഇദ്ദേഹം.
തലസ്ഥാനത്ത് പ്രധാനമായും മ്യൂസിയം, വെള്ളയമ്പലം ഭാഗങ്ങളിൽ പലപ്പോഴായി കാണുന്ന റൊണാൾഡിനെ തിരുവനന്തപുരത്തുകാർ മറക്കാനിടയില്ല. തൻ്റെ സ്വന്തം മുച്ചക്ര വാഹനത്തിൽ പാട്ടുപാടി അന്നന്നുള്ള അന്നത്തിന് വക കണ്ടെത്തിയിരുന്നയാളാണ് ഇദ്ദേഹം. എന്നാൽ, ലോക്ക്ഡൗണും കൊവിഡും വന്നതോടെ ജീവനോപാധിയില്ലാതായി.കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഒടുവിൽ പെരുവഴിയിലായി.
ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

തെരുവില്‍ പാട്ടുപാടി കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തെ റൊണാള്‍ഡ് പോറ്റിയിരുന്നത്. എന്നാല്‍, ആറ് വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതോടെയാണ് ജീവിതം കൂടുതൽ സങ്കീർണതയോടെ കീഴ്മേൽ മറിയുന്നത്. മകള്‍ ഉപേക്ഷിച്ചു പോയി, മകന്‍ മോഷണക്കേസില്‍പ്പെട്ട് ജയിലിലുമായി. മറ്റൊരുമകന്‍ ഇരുവൃക്കകളും തകരാറിലായി കിടപ്പിലുമാണ്.

59 കാരനായ റൊണാൾഡിനെ നോക്കാൻ ആരോരുമില്ലാതായതോടെ ഒടുവിൽ വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. പിന്നെ തെരുവിലാണ് ജീവിതം. അരയ്ക്കുതാഴെ തളർന്ന ഇദ്ദേഹം മഴയിലും കാറ്റിലും വെയിലത്തുമൊക്കെ പലതരം പാട്ടുകൾ പാടി ഈ മുച്ചക്ര വാഹനത്തിൽ തന്നെ ഉണ്ടാകും. തെരുവില്‍ പാട്ടുപാടി സ്വയംപഴിച്ച് ജീവിക്കുമ്പോഴാണ് കൊവിഡിന്റെ വരവ്. ലോക്ഡൗണായതോടെ പാട്ടുകേള്‍ക്കാന്‍ ആളുകള്‍ ഇല്ലാതായി.പ്രതിസന്ധി കൂടുതൽ രൂക്ഷമായി. പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കുകയാണ് ഇദ്ദേഹം.

തിരുവനന്തപുരത്തെ തെരുവോരങ്ങളിൽ 'എനിക്ക് വിശക്കുന്നു ' എന്ന് ബോർഡുമായി മുച്ചക്ര വാഹനത്തിൽ പലയിടങ്ങളിലേക്കായി റൊണാൾഡ് പോകും. ഇദ്ദേഹത്തിൻ്റെ ജീവിത പ്രതിസന്ധിയെക്കുറിച്ച് അറിയുന്നവർ ഒരുനേരത്തെ ഭക്ഷണം വാങ്ങി നൽകും. ഒരു നേരം ഭക്ഷണം കിട്ടിയാലും മറു നേരത്തേക്ക് വേണ്ടി മറ്റുള്ളവരോട് കേണപേക്ഷിക്കകയല്ലാതെ ഇദ്ദേഹത്തിന് വേറെ വഴിയില്ല.

വഴിയിൽ കാണുന്നവർ വാങ്ങി നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇദ്ദേഹം ജീവിതം തള്ളിനീക്കുന്നത്. ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം തലചായ്ക്കാൻ തനിക്കൊരിടം നിർമ്മിച്ചു നൽകണമെന്നാണ് റൊണാൾഡിന് അധികൃതരോട് പറയാനുള്ളത്. എവിടെയെങ്കിലും അരസെൻറ് നൽകിയെങ്കിലും തൻ്റെ കണ്ണീരൊപ്പാൻ ഇത് കാണുന്നവർ മുന്നോട്ടു വരുമെന്നാണ് ഇദ്ദേഹത്തിൻ്റെ പ്രതീക്ഷ.
ഏതായാലും,ഇദ്ദേഹത്തിന് സുരക്ഷിതമായ കിടപ്പാടം ഒരുക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്.ഭരണസിരാകേന്ദ്രത്തിനടുത്ത് ഒരു മനുഷ്യൻ വിശപ്പിന് വേണ്ടി ഒരു നേരത്തെ ഭക്ഷണത്തിനായി കേണപേക്ഷിക്കുന്ന ഈ സംഭവത്തിൽ അടിയന്തരമായി സർക്കാരിൻ്റെ ശ്രദ്ധ പതിയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുമുള്ളത്.
ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications