തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌നയും സംഘവും നേടിയത് 100 കോടി, പിടിതരാതെ ഗോള്‍ഡ് സിന്‍ഡിക്കേറ്റ്.... ദൃശ്യങ്ങളും ശിവശങ്കറും!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലൂടെ വലിയൊരു തുക തന്നെ തട്ടിപ്പ് സംഘം സമാഹരിച്ചിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ നിര്‍ണായക തെളിവുകള്‍ ശിവശങ്കറില്‍ നിന്ന് തന്നെ ലഭിക്കുമെന്നാണ് സൂചന. അതേസമയം ഗോള്‍ഡ് സിന്‍ഡിക്കേറ്റ് ഇപ്പോഴും സജീവമാണെന്ന വിലയിരുത്തലിലാണ് എന്‍ഐഎ. ഇവരിലേക്ക് എത്തിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ചോദിച്ചറിയുന്നത്. ഫൈസല്‍ ഫരീദ് ഇത്തരം ഗ്രൂപ്പുകളിലെ പ്രധാനിയാണ്. അതേസമയം ശിവശങ്കറിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

100 കോടി രൂപ

100 കോടി രൂപ

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലൂടെ നൂറുകോടി സ്വപ്‌നയും സംഘവും സമാഹരിച്ചിരുന്നു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റാണ് കണ്ടെത്തിയത്. കള്ളപ്പണം നല്‍കിയവരുടെ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ച് കഴിഞ്ഞു. സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡിയും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് ഇവരെ രണ്ടുപേരെയും ഇപ്പോള്‍ ചോദ്യ ചെയ്യുന്നുണ്ട്. എന്‍ഐഎ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുന്നത്.

പിടിതരാതെ ഗോള്‍ഡ് സിന്‍ഡിക്കേറ്റ്

പിടിതരാതെ ഗോള്‍ഡ് സിന്‍ഡിക്കേറ്റ്

സ്വര്‍ണക്കടത്തിനായി ഗോള്‍ഡ് സിന്‍ഡിക്കേറ്റ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. പലരെയും ഇനിയും പിടികിട്ടാനുണ്ട്. ഫൈസല്‍ ഫരീദിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന റബിന്‍സിനെയാണ് എന്‍ഐഎ നോട്ടപ്പുള്ളിയായി കാണുന്നത്. ഇയാള്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് പോലും അറിയില്ല. ഫൈസലിനെ നാട്ടിലെത്തിച്ചാല്‍ ഇയാളെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പലതും ലഭിക്കും.

ഗോവ വഴിയും....

ഗോവ വഴിയും....

ഗോവ വഴിയും സ്വപ്‌നയും ടീമും ചേര്‍ന്ന് സ്വര്‍ണം കടത്തിയിരുന്നു. തന്ത്രപരമായിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. സ്വര്‍ണം ദുബായില്‍ നിന്നെത്തും. ബെംഗളൂരു, ഹൈദരബാദ് വിമാനങ്ങളിലാണ് എത്തുക. ഇവ ഗോവയിലാണ് ഇറക്കിയിരുന്നത്. ഇവിടെ നിന്നാണ് മംഗലാപുരത്തും കേരളത്തിലും എത്തിച്ചിരുന്നത്. റമീസിന് വേണ്ടി കൊണ്ടുവന്ന സ്വര്‍ണം ഇത്തരത്തില്‍ വടക്കന്‍ കേരളത്തിലെ ജ്വല്ലറികളില്‍ വില്‍ക്കുകയും ചെയ്തു. ഈ രീതിയിലൂടെ പോലീസിന് എല്ലാവരെയും പിടിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പിക്കാനും സാധിച്ചു.

Recommended Video

cmsvideo
Faisal Fareed Was Acted And Produced Malayalam Movies
നടിമാരും ഒപ്പം ചേര്‍ന്നു

നടിമാരും ഒപ്പം ചേര്‍ന്നു

ഗോവ വഴിയുള്ള ഗെയിമിന് ഒറ്റുകാരുടെ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ടാണ് കേരളത്തിലേക്ക് നേരിട്ടെത്തിക്കാന്‍ തീരൂമാനിച്ചത്. ഇതിനായി നടിമാര്‍ ഉള്‍പ്പെടെയുള്ളവരെ കാരിയര്‍മാരാക്കിയിരുന്നു. 2019ല്‍ രണ്ട് കിലോ സ്വര്‍ണം ഇത്തരത്തില്‍ കടത്തിയിരുന്നു. വന്‍തുകയാണ് കാരിയര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതോടെ പലരെയും ഒഴിവാക്കി. ഇതോടെ ഇവര്‍ ഒറ്റുമെന്ന ഭീഷണിയും ശക്തമായിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണവുമായി എത്തുന്നയാള്‍ സീറ്റിന് താഴെ ഒളിപ്പിച്ച ശേഷം ഗോവയില്‍ ഇറങ്ങും. അവിടെ നിന്ന് ബെംഗളൂരുവിനോ ഹൈദരാബാദിനോ പോകാന്‍ കയറുന്ന കാരിയര്‍മാര്‍ക്കാണ് സ്വര്‍ണം സുരക്ഷിതമായി പുറത്തിറക്കേണ്ട ചുമതല. ആഭ്യന്തര സര്‍വീസിന് കസ്റ്റംസ് പരിശോധനയും ഉണ്ടാവില്ല.

ബാലഭാസ്‌കറിന്റെ മാനേജരും...

ബാലഭാസ്‌കറിന്റെ മാനേജരും...

കസ്റ്റംസിലെ തന്നെ ഉദ്യോഗസ്ഥനെ നേരത്തെ പിടിച്ചതോടെയാണ് ഗോള്‍ഡ് സിന്‍ഡിക്കേറ്റ് എന്ന കാര്യം തന്നെ പുറത്തറിയുന്നത്. അപകടത്തില്‍ മരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിന് കസ്റ്റംസിലെ സൂപ്രണ്ട് രാധാകൃഷ്ണാണ് സഹായം നല്‍കിയത്. 705 കിലോ സ്വര്‍ണമാണ് കടത്തിയത്. 25 കിലോ സ്വര്‍ണമെന്ന വിലയിരുത്തലിലായിരുന്നു കസ്റ്റംസ് ഇത്രയും കാലം. സ്വര്‍ണക്കടത്തിലെ ഗൂഢാലോചന യോഗങ്ങള്‍ ഇവര്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. ഇത് ഉന്നത ഉദ്യോഗസ്ഥരെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ്.

ദൃശ്യങ്ങള്‍ നല്‍കും

ദൃശ്യങ്ങള്‍ നല്‍കും

എന്‍ഐഎ ആവശ്യപ്പെട്ട പ്രകാരം ശിവശങ്കറിനെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ജൂലായ് ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങളാണ് നല്‍കുന്നത്. പ്രതികളെ ചോദ്യം ചെയ്തിരുന്നപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചെന്നായിരുന്നു നേരത്തെയുള്ള വിശദീകരണം. എന്നാല്‍ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നായിരുന്നു സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതേസമയം ശിവശങ്കറിനോട് ച ാേദ്യം ചെയ്യാനായി തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് എന്‍ഐഎ.

സ്വപ്‌ന പൊട്ടിക്കരഞ്ഞു

സ്വപ്‌ന പൊട്ടിക്കരഞ്ഞു

സ്വപ്‌ന കേസില്‍ ഇപ്പോഴും കരച്ചിലോടെയാണ് കാര്യങ്ങള്‍ എല്ലാം പറയുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. കോടതിയില്‍ രണ്ട് തവണ ഹാജരാക്കിയപ്പോഴും കരച്ചില്‍ തന്നെയായിരുന്നുവെന്ന് അഭിഭാഷകര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെടില്ലെന്നായിരുന്നു സ്വപ്‌നയുടെ ഉറച്ച വിശ്വാസം. അതുകൊണ്ടായിരുന്നു കേസില്‍ അഭിഭാഷകരെ നിയമിക്കാതിരുന്നത്. കെല്‍സയിലെ അഭിഭാഷകയാണ് അവര്‍ക്ക് വേണ്ടി ഇപ്പോള്‍ ഹാജരാകുന്നത്. തീവ്രവാദ ബന്ധം കണ്ടെത്തിയാല്‍ വിചാരണത്തടവിലേക്ക് കാര്യങ്ങള്‍ എത്തും.

Thiruvananthapuram
English summary
swapna suresh and team earned 100 crore through gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X