• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; നടപടി ശക്തമാകുന്നു, മൂന്ന് പൊലിസുകാര്‍ക്കെതിരെ അന്വേഷണം

Google Oneindia Malayalam News

തിരുവനന്തപുരം: മദ്യം വാങ്ങി ലോഡ്ജിലേക്ക് പോകവെ കോവളം പൊലീസ് അവഹേളിച്ച സ്വീഡിഷ് പൗരന്റെ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. . കോവളം സ്റ്റേഷനിലെ പ്രിന്‍സില്‍ എസ്‌ഐക്കും രണ്ട് പൊലീസുകാര്‍ക്കുമെതിരെയാണ് അന്വേഷണം. പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ജനങ്ങളിലെത്തിക്കാന്‍ പരിശ്രമം വേണം: മന്ത്രി ചിഞ്ചുറാണിസംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ജനങ്ങളിലെത്തിക്കാന്‍ പരിശ്രമം വേണം: മന്ത്രി ചിഞ്ചുറാണി

വിഷയത്തില്‍ മുഖ്യമന്ത്രിയും, ടൂറിസം വകുപ്പ്് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉള്‍പ്പെടെ ഇടപെട്ടിരുന്നു. മുഖ്യമന്ത്രി സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

cmsvideo
  പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്
  1

  പുതുവര്‍ഷതലേന്നാണ് സംസ്ഥാനത്താകമാനം നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. മദ്യം വാങ്ങി കോവളത്തെ ഹോംസ്‌റ്റേയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സ്വീഡിഷ് പൗരനായ സ്റ്റീഫനെ വഴി മധ്യേ പൊലീസ് തടയുകയായിരുന്നു. പൊലീസ് ബില്ല് ചോദിക്കുകയായിരുന്നു ബില്ല് വാങ്ങാന്‍ മറന്നുവെന്നാണ് സ്റ്റീഫന്‍ നല്‍കിയ മറുപടി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കളയാന്‍ പൊലീസ് പറയുകയായിരുന്നു. തുടര്‍ന്ന് മദ്യം മാത്രം പുറത്തേക്ക് ഒഴിച്ച് കളയുകയും കുപ്പി അദ്ദേഹം തന്നെ കൊണ്ട് പേകുകയുമായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി അദ്ദേഹം ബീവറേജസില്‍ പോയി ബില്ല് വാങ്ങി സ്‌റ്റേഷനില്‍ ഹാജരാക്കിയിരുന്നു.

  കണ്ണൂർ വിമാനതാവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നുവെന്ന് ആരോപണം: പ്രതിഷേധവുമായി കെ.എം.സി.സികണ്ണൂർ വിമാനതാവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നുവെന്ന് ആരോപണം: പ്രതിഷേധവുമായി കെ.എം.സി.സി

  2

  പൊലീസ് പരിശോധിക്കുന്നതും മദ്യം കളയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറഞ്ഞു.

  3

  കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീവന്‍ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്. സംഘത്തിലുണ്ടായിരുന്നവര്‍ക്കെതിരെയു നടപടി ഉണ്ടാകും. വിവാദം തണുപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടി സ്റ്റീവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

  ഖാദി വസ്ത്ര മേഖലയിൽ ആധുനികവൽക്കരണം കൊണ്ടുവരുമെന്ന് പി.ജയരാജൻഖാദി വസ്ത്ര മേഖലയിൽ ആധുനികവൽക്കരണം കൊണ്ടുവരുമെന്ന് പി.ജയരാജൻ

  4

  ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. വിദേശിയെ തൊട്ടിട്ടില്ലെന്നും മദ്യം കളയാനും ആവശ്യപ്പെട്ടില്ലെന്നും നടപടി പിന്‍വലിക്കണമെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളുകയാണ് സ്റ്റീവന്‍. മദ്യം കളയാന്‍ ആവശ്യപ്പെട്ട പൊലീസ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്റ്റീഫന്‍ പറഞ്ഞു.

  5

  രാവിലെ പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയ ടൂറിസം മന്ത്രി പൊലീസിനെ കടന്നാക്രമിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍, സ്വീഡിഷ് പൗരനെ വീട്ടിലേക്ക് വിളിച്ച് അനുനയിപ്പിച്ച മന്ത്രി ശിവന്‍ കുട്ടി കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെയാകെ വിമര്‍ശിക്കരുതെന്നും പറഞ്ഞു. മൂന്ന് ലിറ്റര്‍വരെ മദ്യം ഒരാള്‍ക്ക് കൈവശം വെക്കാമെന്നും മദ്യകുപ്പിയില്‍ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കില്‍ ബില്‍ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിനെ തിരിച്ചറിയാന്‍ കഴിയുമെന്നിരിക്കെ ഇത്തരമൊരു പരിശോധനക്ക് പോോലും തയ്യാറാകാതെയാണ് മദ്യം ഒഴുക്കികളയാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നാണ് വിദേശപൗരന്റെ പരാതി.

  Thiruvananthapuram
  English summary
  swedish citizen kerala police incident in thiruvanamthapuram; probe against three policeofficers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X