ഇവളുടെ മുഖത്തൂടെ ചോര വരാന്‍ കാരണം ഞാനാ.. ഇവളിനി ജോലിക്ക് പോകില്ല; യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: ജോലിക്ക് പോകരുത് എന്ന് ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം മലയിന്‍കീഴ് ആണ് സംഭവം. ഈ മാസം പതിനാറാം തിയതി മദ്യപിച്ചെത്തിയ ഭര്‍ത്താവ് ദിലീപ് ഭാര്യയെ രാത്രി ക്രൂര മര്‍ദ്ദനത്തിന് വിധേയയാക്കുകയായിരുന്നു.
മര്‍ദ്ദനത്തിന് ശേഷം ഇനി ജോലിക്ക് പോകില്ല എന്ന് യുവതിയെക്കൊണ്ട് പറയിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

താന്‍ തന്നെയാണ് യുവതിയെ അടിച്ചത് എന്നും ഇവളുടെ മുഖത്ത് ചോര വരാന്‍ കാരണം താന്‍ തന്നെയാണ് കാരണം എന്നുമാണ് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യത്തില്‍ പറയുന്നത്. ഇവളെ ഇടിച്ചത് ഞാനാണ്...ഞാനാണ് ഇവളുടെ വായ പൊട്ടിച്ചത്. നാളെ തൊട്ട് ഇവള്‍ ജോലിയ്ക്ക് പോകുന്നുമില്ല വരുന്നുമില്ല എന്നാണ് ദൃശ്യത്തില്‍ പറയുന്നത്.
താന്‍ പറയുന്നത് ന്യായമാണ് എന്നും ദിലീപ് പറയുന്നു. ദിലീപിന് സമീപം മുറിവേറ്റ പാടുകളുമായി കരഞ്ഞ് കൊണ്ട് യുവതി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടൊപ്പം ഇനി ജോലിയ്ക്ക് പോകില്ല എന്നും കരഞ്ഞുകൊണ്ട് യുവതി പറയുന്നുണ്ട്.
നഗരത്തിലെ മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. താന്‍ ജോലിയ്ക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയാകും എന്നും ലോണ്‍ അടക്കേണ്ടത് കൊണ്ടാണ് പോകുന്നതെന്നും യുവതി വീഡിയോയില്‍ കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്.
ഭര്‍ത്താവ് പണം തരികയാണെങ്കില്‍ ജോലിയ്ക്ക് പോകില്ല എന്ന് യുവതി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൈയും കമ്പും ഉപയോഗിച്ചാണ് ദിലീപ് ഭാര്യയെ മര്‍ദ്ദിച്ചത്. തലയിലും മുഖത്തും യുവതിയ്ക്ക് പരിക്കേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പിന്നാലെ ദിലീപ് തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചില സുഹൃത്തുക്കള്‍ക്ക് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെ യുവതി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദിലീപിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് യുവതി ദിലീപിനെ വിവാഹം ചെയ്തത്.
വിവാഹത്തിന് പിന്നാലെ യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചു. യുവതിയെയും രണ്ടു കുട്ടികളെയും പൊലീസ് വനിതാ-ശിശു ക്ഷേമ വകുപ്പിന് കീഴിലുളള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications