തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വർണം വിതറി തലസ്ഥാന നഗരത്തിലെ ചുവരുകൾ, ആര്‍ട്ടീരിയ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ചുവരുകള്‍ വര്‍ണ്ണാഭമാക്കുന്ന ആര്‍ട്ടീരിയ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മതിലുകളിലും, ചുരവുകളിലുമൊക്കെ തലസ്ഥാനത്തെ തന്ന ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയുടെ സഹായത്തോടെ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ വരച്ചു മനോഹരമാക്കുന്നതാണ് ടൂറിസം വകുപ്പുമായി ചേര്‍ന്നു ഡി.ടി.പി.സി നടപ്പാക്കുന്ന ആര്‍ട്ടീരിയ പദ്ധതി. മുന്നാം ഘട്ടത്തില്‍ ആര്‍ട്ടീരിയ നഗരത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുണ്ട്. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ഡിറ്റിപിസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു.

Recommended Video

cmsvideo
തിരുവനന്തപുരം: ആർട്ടീരിയ പദ്ധതി തലസ്ഥാന ന​ഗരത്തിലെ കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കും ; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം, മസ്‌ക്കറ്റ് ഹോട്ടല്‍, ടൂറിസം ഡയറക്ടറേറ്റ്, കോര്‍പ്പറേഷന്‍, മ്യൂസിയം എന്നിവയുടെ പുറം ചുരവുകളിലും, മതിലുകളിലുമാണ് 2015ലും 16ലും രണ്ട് ഘട്ടമായി ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയത്. ഇവ നവീകരിക്കുന്നത് കൂടാതെ സ്റ്റാച്യൂവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചുറ്റുമതില്‍, എ.ജി ഓഫീസിന് മുന്നിലെ മതില്‍ക്കെട്ട്, കേരള ബാങ്കിന്റെ ഓവര്‍ബ്രിഡ്ജിലുള്ള കെട്ടിടത്തിന്റെ ചുവര്, യു സി ഒ ബാങ്കിന്റെ ഓവര്‍ബ്രിഡ്ജിലുള്ള കെട്ടിടം, മ്യൂസിയത്തിന്റെ ചുറ്റുമതില്‍, നക്ഷത്രബംഗ്ലാവിന്റെ മുന്നിലെ ചുവര്, കാനറ ബാങ്ക് കെട്ടിടം, സ്റ്റാച്യു, എസ് എം വി സ്‌കൂള്‍, ഓവര്‍ബ്രിഡ്ജിലെ ചുവര്, സെന്റ് ജോസഫ് സ്‌കൂള്‍, പാളയം അണ്ടര്‍പാസ്സ്, ബൈപാസ് എം ജി എം സ്‌കൂളിന് സമീപത്തെ ചുവരുകള്‍, ടൈറ്റാനിയം ചുറ്റുമതില്‍, ദുരന്ത നിവാരണ അതോറിറ്റി കെട്ടിടം എന്നിവിടങ്ങളിലാണ് പുതിയതായി ചിത്രങ്ങള്‍ വരയ്ക്കുക.

tvm

ആദ്യ ഘട്ടങ്ങളില്‍ വരച്ച ചിത്രങ്ങള്‍ 3 വര്‍ഷം നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിലും കൂടുതല്‍ കാലം ചിത്രങ്ങള്‍ തെളിമയോടെ നിലനിന്നു. ചിത്രങ്ങള്‍ക്ക് മേല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് പോലുള്ള ചില ഒറ്റപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ നഗരവാസികളില്‍ നിന്നും വലിയ സഹകരണമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ കാലപ്പഴക്കം കൊണ്ടും പായലുകളും മതിലുകളിലെ വിള്ളലുകള്‍ കാരണവും ചില ചിത്രങ്ങള്‍ക്ക് ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ചിത്രങ്ങള്‍ നവീകരിക്കാനുള്ള തീരുമാനം എടുത്തത് എന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.

Thiruvananthapuram
English summary
Third phase of Artarea Project begins at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X