കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്ന് പറഞ്ഞ് ആക്ഷേപം, മര്‍ദ്ദനം; യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഭര്‍തൃവീട്ടുകാര്‍ നിരന്തരം യുവതിയെ മര്‍ദ്ദിച്ചിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളും കുടുംബം പുറത്തുവിട്ടു. വണ്ടിത്തടം സ്വദേശി ഷഹ്നയെ ആണ് ചൊവ്വാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് നൗഫലുമായി പിണങ്ങി രണ്ട് മാസമായി വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു ഷഹ്ന. കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റ് തുടങ്ങിയിരുന്നു. ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.പാവപ്പെട്ട വീട്ടില്‍ നിന്ന് വന്നവളെന്നും കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്നും വിളിച്ച് ഭര്‍തൃവീട്ടുകാര്‍ ഷഹ്നയെ നിരന്തരം അപമാനിച്ചിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

ഗര്‍ഭിണിയായിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നത്. ഒരിക്കല്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഷഹ്നയ്ക്ക് നേരെയെറിഞ്ഞിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഷഹ്ന രക്ഷപ്പെട്ടത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുന്ന ഷഹ്നയോട് ചൊവ്വാഴ്ച ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഷഹ്ന പോയില്ല. ഇതോടെ വീട്ടിലെത്തി നൗഫല്‍ ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി കൊണ്ടുപോയി. ഇതിന് പിന്നാലെ ഷഹ്ന മുറിയില്‍ കയറി കതകടച്ച് ആത്മഹച്യ ചെയ്യുകയായിരുന്നു. കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന്റെ ആഘാതത്തിലാണ് ഷഹ്ന ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഷഹ്ന ആത്മഹത്യ ചെയ്തത്.
തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഷഹ്നയുടെ മൃതദേഹം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications