തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; തിരുവനന്തപുരത്ത് വെട്ടേറ്റ യുവാവ് മരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്സലാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കമലേശ്വരത്ത് ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിന് ഇടയിൽ ആണ് അഫ്സലിന് വെട്ടേറ്റത്.

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അഫ്സൽ. ഈ മാസം ഒൻപതാം തിയതി വൈകുന്നേരമാണ് പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്സലിനെ കമലേശ്വരം ഹയർസെക്കൻററി സ്കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിച്ചത്.

murder new

ലഹരി അടിച്ച് കിളിപോയി 'വിക്കി തഗ്' ; കയ്യില്‍ തോക്കും വെട്ടുകത്തിയും പ്രമുഖ വ്‌ളോഗര്‍ പിടിയില്‍ലഹരി അടിച്ച് കിളിപോയി 'വിക്കി തഗ്' ; കയ്യില്‍ തോക്കും വെട്ടുകത്തിയും പ്രമുഖ വ്‌ളോഗര്‍ പിടിയില്‍

അഫ്സസിനെ തടഞ്ഞ് നിർത്തി അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കരിമഠം സ്വദേശി അശ്വനാണ് മുഖ്യപ്രതിയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്.

ഒന്നുംനോക്കിയില്ല ലാവിഷായി ഭക്ഷണം കഴിച്ചു; ബില്ല് 1.36കോടി; ആരാണ്...എവിടെയാണ്?ഒന്നുംനോക്കിയില്ല ലാവിഷായി ഭക്ഷണം കഴിച്ചു; ബില്ല് 1.36കോടി; ആരാണ്...എവിടെയാണ്?

അശ്വൻറെ സഹോദരൻ സഞ്ചരിച്ച ബൈക്ക് സ്കൂളിന് മുന്നിൽവച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്സലിൻെറ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വാക്ക് തർക്കം പിന്നീട് ആക്രമണത്തിൽ കലാശിക്കകകയായിരുന്നു.

ഭാഗ്യദേവത നിങ്ങളുടെ വീട്ടിലേക്കാണോ, അറിയണ്ടേ! ലോട്ടറിയില്‍ ഒരു പുത്തന്‍ മാറ്റം വരുന്നുഭാഗ്യദേവത നിങ്ങളുടെ വീട്ടിലേക്കാണോ, അറിയണ്ടേ! ലോട്ടറിയില്‍ ഒരു പുത്തന്‍ മാറ്റം വരുന്നു

സംഭവത്തിൽ രണ്ടുപേരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിമഠം സ്വദേശികളായ സൂര്യ, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. അഫ്സലിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

കാലിന്റെ ഞരമ്പ് മുറിഞ്ഞ് രക്തം ഏറെ നഷ്ടപ്പെടുകയും ചെയ്തു.കേസിൽ ആകെ എട്ട് പ്രതികളാണ് ഉൾ‌പ്പെട്ടിട്ടുള്ളതു. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെട്ടിട്ടുണ്ട്.

Thiruvananthapuram
English summary
Thiruvananthapuram: Conflict between students; youth dies after being hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X